കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോഴിക്കോട് കടപ്പുറത്തെ വേദിയില്‍ എത്തിയത് നാലുമണിക്കൂര്‍ വൈകി. തൃശൂരിലെ വേദിയില്‍നിന്ന് വൈകീട്ട് നാലോടെ എത്തുമെന്നായിരുന്നു വിവരം. വന്നതാകട്ടെ രാത്രി എട്ടോടെയും. പ്രതികൂല കാലാവസ്ഥ യാത്രയുടെ ഗതി മാറ്റുകയായിരുന്നു. മലബാറിലെ വിവിധ ജില്ലകളില്‍നിന്നെത്തിയ പ്രവര്‍ത്തകര്‍ ഇതോടെ വലഞ്ഞു. കൊച്ചിയില്‍ വിമാനമിറങ്ങി ഹെലികോപ്ടറില്‍ തൃശൂരിലെത്തി പിന്നീട് മൂന്നരയോടെ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് എത്തുമെന്നായിരുന്നു വിവരം. വെസ്റ്റ്ഹില്‍ മൈതാനത്തും പരിസരത്തും ഗതാഗതം തിരിച്ചുവിട്ട് വന്‍ സന്നാഹങ്ങളോടെ പൊലീസ് കാത്തുനിന്നു. എന്നാല്‍, പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്ടര്‍ യാത്ര റദ്ദാക്കി. ഇതോടെ സോണിയയുടെ യാത്രയുടെ ആസൂത്രണം പൂര്‍ണമായി മാറ്റേണ്ടിവന്നു. കൊച്ചിയില്‍നിന്ന് തൃശൂരിലേക്കും തിരിച്ചും കാറിലായിരുന്നു യാത്ര. കൊച്ചിയില്‍നിന്ന് വിമാനം വഴി കരിപ്പൂരിലെത്തി കാര്‍ മാര്‍ഗമാണ് കോഴിക്കോട്ടെ വേദിയിലെത്തിയത്. കടപ്പുറത്തെ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുമ്പോള്‍ സമയം രാത്രി 8.10. പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍നിന്ന് പ്രത്യേക വാഹനങ്ങളിലാണ് പ്രവര്‍ത്തകര്‍ എത്തിയത്. കനത്ത സുരക്ഷ കാരണം ഉച്ചക്ക് രണ്ടുമണിയോടെ തന്നെ പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. േ ദഹപരിശോധന പൂര്‍ത്തിയാക്കി ഏറെ കഷ്ടപ്പെട്ടാണ് അണികള്‍ സീറ്റുറപ്പിച്ചത്. പുറത്തേക്കിറങ്ങിയാല്‍ മടങ്ങിയെത്തുന്നതിലെ പ്രയാസം കണക്കിലെടുത്ത് ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. ഏതാനും നിമിഷങ്ങള്‍ക്കകം എത്തുമെന്ന പതിവ് അനൗണ്‍സ്മെന്‍റുകള്‍ ഇടക്കിടെ മുഴങ്ങിക്കൊണ്ടിരുന്നു. കാത്തിരുന്ന് രാത്രി എട്ടുമണിയായത് പ്രവര്‍ത്തകര്‍ അക്ഷരാര്‍ഥത്തില്‍ അറിഞ്ഞില്ല. നേരംപോക്കാന്‍ നേതാക്കളുടെ പ്രസംഗങ്ങളുടെ പരമ്പരയായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളും നേതാക്കളുമെല്ലാം ഒന്നിനുപിറകെ സംസാരിച്ചു. രാത്രി 8.10ന് സോണിയയുടെ പ്രസംഗം തുടങ്ങിയയുടന്‍ സ്ത്രീകളും കുട്ടികളും പുറത്തേക്കുപോകുന്ന തിരക്കായി. യാത്ര വൈകിയതിന്‍െറ ക്ഷമാപണത്തോടെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ അല്‍പനേരം സംസാരിച്ചു. സോണിയ ഗാന്ധിയുടെ അരമണിക്കൂര്‍ നീളുന്ന പ്രസംഗം പൂര്‍ത്തിയാക്കി 8.45 ഓടെ കടപ്പുറത്തെ ചടങ്ങുകള്‍ അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.