മുക്കം: വയനാട് മണ്ഡലത്തില്‍ ഇരുമുന്നണികളും വിജയപ്രതീക്ഷയുടെ വെട്ടംപരത്തി മുന്നേറവെ ചെറുപാര്‍ട്ടികള്‍ വലിയ പ്രചാരണാവേശത്തില്‍. ചൊവ്വാഴ്ച വൈകുന്നേരം ശബ്ദപ്രചാരണം അവസാനിപ്പിക്കും. കൊട്ടിക്കലാശത്തിന്‍െറ ആവേശപ്രകടനങ്ങള്‍ തീര്‍ക്കാര്‍ കാത്തിരിക്കുന്ന ഇരുമുന്നണി പ്രവര്‍ത്തകര്‍ക്കിടയില്‍ ചെറുകക്ഷികളും വീഥികളില്‍ നിറസാന്നിധ്യമായി. ഇതുവരെ നടത്തിയ പര്യടന-സമ്പര്‍ക്ക പരിപാടികളില്‍ ജനം മാറിച്ചിന്തിക്കുന്നതായി ബോധ്യപ്പെട്ടുവെന്നാണ് അവരില്‍നിന്ന് ഉയരുന്ന പ്രതികരണം. കഴിഞ്ഞദിവസം മുക്കത്ത് നടന്ന വെല്‍ഫെയര്‍ പാര്‍ട്ടി വയനാട് മണ്ഡലം സ്ഥാനാര്‍ഥി റംല മമ്പാടിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലെ ജനപങ്കാളിത്തവും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിനുവേണ്ടി നടക്കുന്ന പ്രചാരണാവേശവും ചര്‍ച്ചാവിഷയമാണ്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അഡ്വ. പി.പി.എ. സഗീറിനുവേണ്ടിയുള്ള പ്രചാരണവും കഴിഞ്ഞദിവസങ്ങളില്‍ സജീവമായി. മുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം വിശ്രമമെന്തെന്നറിയാതെ പൊരിവെയിലില്‍ വോട്ടുതേടി ജനങ്ങള്‍ക്കിടയിലാണിവര്‍. യുവാക്കള്‍ ബൈക്ക് റാലി ആഘോഷമാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.