മഞ്ചേരി: കുഞ്ഞുങ്ങളുടെ ആഭരണം കവരുന്ന സംഭവങ്ങള്‍ മഞ്ചേരി നഗരത്തിലും ജനറല്‍ ആശുപത്രിയിലും പതിവാകുന്നു. ശനിയാഴ്ച രാവിലെ 11.15ന് മഞ്ചേരി പഴയ ബസ്സ്റ്റാന്‍ഡിന് സമീപം ബസിറങ്ങിയ യുവതിയുടെ കുഞ്ഞിന്‍െറ കാലിലെ പാദസരം നഷ്ടമായി. കാലിലെ സോക്സിനുള്ളില്‍ നിന്ന് പാദസരം, ചുരിദാര്‍ ധരിച്ചെത്തിയ യുവതി പൊട്ടിച്ച് കടന്നു. സംശയം തോന്നിയ വ്യാപാരിയാണ് കുഞ്ഞിന്‍െറ ആഭരണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് മാതാവിനോട് നോക്കാന്‍ ആവശ്യപ്പെട്ടത്. അപ്പോഴേക്കും മോഷണം നടത്തിയ യുവതി കടന്നുകളഞ്ഞു. കാരക്കുന്ന് സ്വദേശി ഇര്‍ഷാദിന്‍െറ കുഞ്ഞിന്‍െറ അര പവന്‍െറ പാദസരമാണ് നഷ്ടമായത്. ഉടന്‍ ട്രാഫിക് പൊലീസുകാരനോട് പറഞ്ഞെങ്കിലും ആളെ കിട്ടിയില്ല. ഏതാനും ദിവസം മുമ്പാണ് ഫാന്‍സി ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീയുടെ കൈക്കുഞ്ഞിന്‍െറ മാല കവര്‍ന്നത്. ഈ സംഭവം സി.സി ടി.വിയില്‍ പതിഞ്ഞതിനാല്‍ സംഭവത്തില്‍ രണ്ട് തമിഴ് യുവതികളെ പിടികൂടി. മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ഒ.പിയിലും മറ്റും തിരക്കുള്ള സമയങ്ങളില്‍ ആഭരണ മോഷണം സ്ഥിരമായി നടക്കുന്നുണ്ട്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.