തെരഞ്ഞെടുപ്പ് ചൂടിലും മേലങ്ങാടിയില്‍ കുടിവെള്ളമില്ല

പാണ്ടിക്കാട്: വേനലിന്‍െറയും തെരഞ്ഞെടുപ്പിന്‍െറയും ചൂട് ശക്തമായിട്ടും മേലങ്ങാടി, എക്സ്ചേഞ്ച്കുന്ന് നിവാസികള്‍ക്ക് കുടിവെള്ളമില്ല. 15 ദിവസമായി ഈ ഭാഗങ്ങളില്‍ ജല വിതരണം നിലച്ചിട്ട്. വാട്ടര്‍ അതോറിറ്റിയുടെ ചൂരക്കാവിലുള്ള ജലസംഭരണി വഴിയാണ് ഇവിടേക്ക് കുടിവെള്ള വിതരണം നടത്താറ്. വേനലില്‍ മൂന്ന് ദിവസത്തിലൊരിക്കലാണ് വെള്ളമെത്താറ്. എല്ലാവര്‍ഷവും വരള്‍ച്ച രൂക്ഷമാകുമ്പോള്‍ ഇവിടത്തുകാരുടെ കുടിവെള്ളം മുട്ടല്‍ പതിവാണ്. വേനലില്‍ ഉപയോഗം കൂടുന്നതിനാലാണ് ഉയര്‍ന്ന പ്രദേശമായ എക്സ്ചേഞ്ച് കുന്നില്‍ വെള്ളം എത്താത്തതെന്നാണ് അധികൃതര്‍ പറയുന്നത്. കുടിവെള്ളം വിതരണം നിയന്ത്രിക്കുന്ന വാല്‍വുകള്‍ ക്രമപ്പെടുത്താന്‍ സ്ഥിര ജോലിക്കാര്‍ ഇല്ലാത്തതും കുടിവെള്ള വിതരണം തടസ്സപ്പെടാന്‍ കാരണമാകുന്നു. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ രാഷ്ട്രീയക്കാര്‍ വാഗ്ദാനങ്ങളുമായി എത്താറുണ്ടെങ്കിലും ഇത്തവണ അതും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 50 ഓളം വീട്ടുകാര്‍ എക്സ്ചേഞ്ച് കുന്നില്‍ കടുത്ത ജലക്ഷാമം നേരിടുന്നുണ്ട്. മേലങ്ങാടി, കട്ടക്കുളം ഭാഗങ്ങളിലും ജലക്ഷാമമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.