നെട്ടൂര്‍: ജനുറം കുടിവെള്ള പൈപ് ഇടാന്‍ കുഴിയെടുക്കുമ്പോള്‍ ടെലിഫോണ്‍ കേബ്ളും കുടിവെള്ള പൈപ്പുകളും പൊട്ടുന്നത് പതിവാകുന്നു. മരട്, കുമ്പളം പ്രദേശത്താണ് എക്സ്കവേറ്റര്‍ ഉപയോഗിച്ച് കുഴിയെടുക്കുന്നത്. ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ കേബ്ളുകളും കുടിവെള്ള പൈപ്പുകളും തകരാറിലാക്കിയാണ് കുഴിയെടുക്കുന്നത്. നിലവിലെ സംവിധാനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാതെയാകണം ജനുറം കുടിവെള്ള പൈപ്പിടല്‍ ജോലി നിര്‍വ ഹിക്കാനെന്ന് കരാറില്‍ പറയുന്നുണ്ടെങ്കിലും ഇതൊന്നും പാലിക്കാതെയാണ് കരാറുകാര്‍ പണി നടത്തുന്നത്. കഴിഞ്ഞദിവസം അനാസ്ഥമൂലം മരടിലെ ജല സംഭരണി ടാങ്കിന് സമീപത്തെ ജലവിതരണ പൈപ് രണ്ടു പ്രാവശ്യം പൊട്ടി. ഇത് കുമ്പളം, പനങ്ങാട് പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമത്തിന് കാരണമായി. നെട്ടൂര്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിന് കീഴില്‍ നെട്ടൂര്‍, പനങ്ങാട്, മാടവന, കുമ്പളം പ്രദേശങ്ങളില്‍ നൂറിലേറെ ടെലിഫോണുകള്‍ തകരാറിലായിട്ട് ആഴ്ചകള്‍ കഴിഞ്ഞു. പരാതിപ്പെട്ടാല്‍ പൈപ്പിടല്‍ കഴിഞ്ഞിട്ട് ശരിയാക്കാമെന്നാണ് ബി.എസ്.എന്‍.എല്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍, ആറു മാസത്തിലേറെയായി തുടങ്ങിവെച്ച ജനുറം പൈപ്പിടല്‍ എന്ന് പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ക്കും നിശ്ചയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.