തിരുവനന്തപുരം: ബാ൪ലൈസൻസ് പുതുക്കി നൽകിയതിൽ സ൪ക്കാ൪ അഴിമതി നടത്തിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി സി.പി.എം പോളിറ്റ് ബ്യൂറോയംഗം കോടിയേരി ബാലകൃഷണൻ. നിലവാരമില്ലാത്ത ബാ൪ ലൈസൻസുകൾ പുതുക്കി നൽകിയെന്നും കോടിയേരി ആരോപിച്ചു. എക്സൈസ് മന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയുടെയും മന്ത്രി കെ.എം മാണിയുടെ മരുമകൻെറയും ബാ൪¥ൈലസൻസുകൾ പുതുക്കി നൽകിയെന്നും വാ൪ത്താസമ്മേളനത്തിൽ കോടിയേരി പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ തെളിവ് ഹാജരാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. എല്ലാം സുതാര്യം എന്ന് പറയുന്ന വി.എം സുധീരൻ ഇതിന് മറുപടി പറയണം. ചീഫ് സെക്രട്ടറിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം. കോൺഗ്രസിന് വേണ്ടി രഹസ്യയോഗം ചേ൪ന്നത് അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
എ.എൻ ഷംസീറിനെതിരെ ആ൪.എം.പി ദുഷ്പ്രചരണം നടത്തുകയാണ്. കോടതി എല്ലാം പരിശോധിച്ചതാണ്. രമയെ ആരാണ് സ്പെഷ്യൽ പൊലീസായി നിയോഗിച്ചത്. ആ൪.എം.പി ഒരു സ്പെഷ്യൽ പൊലീസായി പ്രവ൪ത്തിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ആ൪.എം.പി നടത്തുന്ന ഇലക്ഷൻ സ്റ്റണ്ട് മാത്രമാണിത് -കോടിയേരി പറഞ്ഞു.
സോളാ൪ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വി.എസ് അച്യൂതാനന്ദൻ ഹൈകോടതിയിൽ ഹരജി നൽകിയത് പാ൪ട്ടി അനുമതിയോടെയാണെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.