ചാലക്കുടി: പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളജില്‍ ട്രഷറി നിക്ഷേപഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍െറ പണി അവസാനഘട്ടത്തിലേക്ക്. കോണ്‍ക്രീറ്റ് തൂണിന്‍മേല്‍ ട്രസ് വര്‍ക്കില്‍ ഷീറ്റ് സ്ഥാപിച്ച് നിര്‍മിക്കുന്ന 555 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ട്ല്‍ കോര്‍ട്ട്, ഗാലറി, ഡ്രസിങ് റൂം, ഓഫിസ് റൂം, ലോബി, ടോയ്ലെറ്റ്, പോര്‍ച്ച് എന്നീ സൗകര്യങ്ങളുണ്ടാകും. കായികപ്രേമികളുടെ താല്‍പര്യപ്രകാരം ഇവിടെ ഇന്‍ഡോര്‍-ഒൗട്ട് ഡോര്‍ സ്റ്റേഡിയങ്ങള്‍ ഒരുമിച്ചാണ് പണിയുന്നത്് ഇതോടൊപ്പം ഫുട്ബാള്‍ ഗ്രൗണ്ട്, പവലിയന്‍, ഗാലറി, വോളിബാള്‍ കോര്‍ട്ട്, ഹാന്‍ഡ്ബാള്‍ കോര്‍ട്ട് എന്നിവയുടെ നിര്‍മാണമാണ് വിഭാവനം ചെയ്തിരുന്നത്. ഇതില്‍ ഫുട്ബാള്‍ ഗ്രൗണ്ടിന്‍െറയും 500 മീറ്റര്‍ ചുറ്റുമതിലിന്‍െറയും പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ് 300 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ 345 ലക്ഷം രൂപയുടെ സാങ്കേതിക അനുമതി നല്‍കുകയും ചെയ്തിരുന്നു. 2.2 ശതമാനം അധികനിരക്കില്‍ പദ്ധതി ഏറ്റെടുത്ത പലാല്‍ കോര്‍പറേഷനാണ് പദ്ധതി ഏറ്റെടുത്തത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് 112 ലക്ഷമാണ് നിര്‍മാണച്ചെലവ്. ഒൗട്ട് ഡോര്‍ സ്റ്റേഡിയത്തിനാകട്ടെ 115 ലക്ഷം രൂപയും. രണ്ടുനിലയിലുള്ള പവലിയന് 49 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.