പെരിന്തല്‍മണ്ണ: അലീഗഢ് സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിന് വേണ്ടി കേന്ദ്ര മന്ത്രിയും എം.പിയുമായ ഇ. അഹമ്മദ് ഒന്നും ചെയ്തില്ളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പെരിന്തല്‍മണ്ണയില്‍ സി.പി.എം തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. അലീഗഢിന് വേണ്ടി ഭൂമി ഏറ്റെടുത്ത് നല്‍കിയത് വി.എസ്. അച്യുതാനന്ദന്‍െറ നേതൃത്വത്തിലെ എല്‍.ഡി.എഫ് സര്‍ക്കാറാണ്. നിതാഖാതില്‍ കുടുങ്ങിയ ആയിരങ്ങള്‍ക്ക് വേണ്ടിയും ലീഗ് സ്ഥാനാര്‍ഥി ശബ്ദമുയര്‍ത്തിയിട്ടില്ല. ഇന്ത്യക്കാരുടെ നികുതിപ്പണം കൊണ്ട് ഇസ്രായേലില്‍നിന്ന് ആയുധം വാങ്ങാന്‍ മുന്നില്‍ നിന്നയാളാണ് അഹമ്മദെന്നും വൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീകള്‍ക്ക് തുല്യാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തിയ ഇ.എം.എസിന്‍െറ നാട്ടില്‍നിന്ന് ഊര്‍ജസ്വലതയുള്ള വനിതയെ ഇന്ത്യന്‍ പാര്‍ലമെന്‍റിലേക്ക് അയക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ചരിത്രപരമായ മാറ്റത്തിനായി വോട്ടവകാശം വിനിയോഗിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു. എം.എ. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പി.കെ. സൈനബ, സി.പി.എം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, വി. ശശികുമാര്‍, അഡ്വ. സി.എച്ച്. ആഷിക്, വി. രമേശന്‍, ഹംസ പാലൂര്‍, എന്‍.പി. ഉണ്ണികൃഷ്ണന്‍, നിഷി അനില്‍രാജ്, കെ.ടി. പ്രേമലത, ബൂട്ടോ ഉമര്‍, കെ.ടി. സെയ്ത്, കെ.പി. സന്തോഷ്, എം. മുഹമ്മദ് സലീം എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട് റോഡില്‍ അല്‍സലാമ കണ്ണാശുപത്രി പരിസരത്തുനിന്ന് തുടങ്ങിയ റാലി കോടതിപ്പടിയില്‍ സമാപിച്ചു. വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും റാലിക്ക് കൊഴുപ്പേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.