പോ൪ട്ടോ: യുവേഫ യൂറോപ ലീഗ് ക്വാ൪ട്ട൪ ഫൈനൽ ആദ്യപാദത്തിൽ യുവൻറസിനും എഫ്.സി പോ൪ട്ടോക്കും ജയം. എവേ മാച്ചിൽ ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഇറ്റാലിയൻ കരുത്തരായ യുവൻറസ് ആദ്യ പകുതി എളുപ്പമാക്കിയത്. ഗോൾരഹിതമായി ഏറെനേരം പിന്നിട്ട കളിയുടെ 84ാം മിനിറ്റിലാണ് യുവൻറസിൻെറ വിജയ ഗോൾ പിറന്നത്. ഗോളടി യന്ത്രം കാ൪ലോസ് ടെവസിനു പകരം മി൪കോ വുസിനികിനെ കളത്തിലിറക്കിയാണ് ഇറ്റാലിയൻ സീരി ‘എ’ കിരീടം ഉറപ്പിച്ച് മുന്നേറുന്ന യുവൻറസ് തുടങ്ങിയത്.
ഇറ്റാലിയൻ ആക്രമണത്തെ കടുത്ത പ്രതിരോധത്തിലൂടെ നേരിട്ട ഒളിമ്പികോയുടെ വല ലിനാ൪ഡോ ബനൂചിയാണ് കുലുക്കിയത്. എഫ്.സി ബാസൽ 3-0ത്തിന് വലൻസിയയെ തോൽപിച്ചു.
സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ, മത്യാസ് എമിലിയോ ഡെൽഗാഡോ ഇരട്ടഗോൾ നേടിയപ്പോൾ ഇഞ്ചുറി ടൈമിൽ വലൻറിൻ സ്റ്റോക൪ ബാസലിൻെറ മൂന്നാം ഗോൾ കുറിച്ച് വിജയം ആധികാരികമാക്കി.
സ്പാനിഷ് ടീമായ സെവിയ്യയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പോ൪ചുഗലിൻെറ പോ൪ട്ടോ വീഴ്ത്തിയത്. 31ാം മിനിറ്റിൽ ഇലയ്ക്വിം മങ്കലയാണ് പോ൪ട്ടോയുടെ ഗോൾ നേടിയത്.
നെത൪ലൻഡ്സിൻെറ എ.ഇസഡ് അൽക്മറിനെ പോ൪ചുഗലിൻെറ ബെൻഫിക 1-0ത്തിന് തോൽപിച്ചു.
48ാം മിനിറ്റിൽ ടോടോ സാൽവിയോയാണ് ബെൻഫിക്കയുടെ ഗോൾ നേടിയത്. 10നാണ് രണ്ടാംപാദ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.