പഴയന്നൂര്‍: ആലത്തൂര്‍ ലോക്സഭാ മണ്ഡലം ആര്‍.എം.പി സ്ഥാനാര്‍ഥി ആല്‍ബിന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കൈയേറ്റം. പ്രചാരണ വാഹനത്തിന്‍െറ ചില്ല് തകര്‍ത്തു. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. കൊല്ലങ്കോട് കാമ്പ്രത്ത്ചള്ള ഭാഗത്ത് നിന്ന് പ്രചാരണം കഴിഞ്ഞ് മടങ്ങവെ വടവന്നൂര്‍ ടൗണിലാണ് കൈയേറ്റമുണ്ടായത്. എല്‍.ഡി.എഫിന്‍െറ പ്രചാരണയോഗം നടക്കുന്നതിനിടെയാണ് ആല്‍ബിന്‍െറ വാഹനവ്യൂഹം ടൗണിലെത്തിയത്. ആദ്യ വണ്ടി കടന്നതും ടി.പി. ചന്ദ്രശേഖരന്‍െറ ഫോട്ടോ പതിച്ച ബോര്‍ഡ് വാഹനത്തില്‍ കണ്ട എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പിറകെയുള്ള വാഹനത്തിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉടന്‍ ഇടപെട്ടു. ഇദ്ദേഹത്തിന്‍െറ കൂടെയുണ്ടായിരുന്ന ദേശമംഗലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉമ്മര്‍കോയക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് ആല്‍ബിന്‍ കൊല്ലങ്കോട് എസ്.ഐക്ക് പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അകമ്പടിയോടെയാണ് ഇവരെ പഴയന്നൂരിലെത്തിയത്. പ്രചാരണത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വ്യാഴാഴ്ച ഡി.ജി.പിക്ക് പരാതി നല്‍കും. ആല്‍ബിന് നേരെ നടന്ന സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണം സി.പി.എം ഫാഷസിസ്റ്റ് നടപടികള്‍ തുടരുന്നതിന്‍െറ തെളിവാണെന്ന് ആര്‍.എം.പി ജില്ലാ സെക്രട്ടറി പി.ജെ. മോന്‍സി ആരോപിച്ചു. ഒരു സ്ഥാനാര്‍ഥിയെയും സഹപ്രവര്‍ത്തകരെയും തെരുവില്‍ നേരിട്ടാക്രമിക്കുന്ന രീതിക്കെതിരെ പ്രതികരിക്കണം. ടി.പി വധത്തിനും പെരിഞ്ഞനത്ത് നവാസിന്‍െറ കൊലക്കും എതിരായ ജനവികാരത്തെ വെല്ലുവിളിക്കുകയാണ് സി.പി.എം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.