കോഴിക്കോട്: കാളവണ്ടികളില്‍ തുടങ്ങി കൂറ്റന്‍ എന്‍ജിനുകള്‍ വരെയെത്തിനില്‍ക്കുന്ന റെയില്‍വേയുടെ കഥ. 160ാം വാര്‍ഷികത്തോടനുബന്ധിച്ച് റെയില്‍വേ പാലക്കാട് ഡിവിഷന്‍ സംഘടിപ്പിച്ച ഫോട്ടോപ്രദര്‍ശനമാണ് ഏറ്റവും വലിയ തൊഴില്‍ദാതാവിന്‍െറ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്നത്. ഫാക്ടറികള്‍ക്കായി അസംസ്കൃത വസ്തുക്കള്‍ എത്തിക്കുകയായിരുന്നു തുടക്കം. 1853 ഏപ്രില്‍ 16നാണ് ആദ്യ ട്രെയിന്‍ ബോദിബന്ദറില്‍നിന്ന് -ഇന്നത്തെ മുംബൈ- താനെയിലേക്ക് പുറപ്പെട്ടത്. 14 കോച്ചുകളുമായി 34 കി.മീ. ദൂരം ആണ് ട്രെയിന്‍ താണ്ടിയത്. ചെന്നൈയില്‍ റെയില്‍വേ നിര്‍മാണത്തിന് കരിങ്കല്‍ കൊണ്ടുപോകാനായിരുന്നു ദ റോഡ് ഹില്‍ റെയില്‍വേ 1836ല്‍ തുടങ്ങിയത്. വീലുകള്‍, ആക്സിലുകള്‍, വീല്‍സെറ്റുകള്‍ എന്നിവയുടെ ഏറ്റവും പ്രധാന ഉല്‍പാദകരിലൊന്നാണ് റെയില്‍ വീല്‍ ഫാക്ടറി. പ്രതിവര്‍ഷം രണ്ട് ലക്ഷത്തിലധികം മോണോ വീലുകളും 50,000ത്തിലധികം ആക്സിലുകളും ഇവിടെ നിര്‍മിക്കുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേ നിര്‍മിച്ച ഡീസല്‍-ഇലക്ട്രിക് ലോക്കോമോട്ടീവുകള്‍ ശ്രീലങ്ക, മലേഷ്യ, ബംഗ്ളാദേശ്, മാലി, സെനഗല്‍, സുഡാന്‍, താന്‍സാനിയ, അംഗോള, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഒരു കോച്ച് നിര്‍മിക്കാന്‍ അഞ്ച് മണിക്കൂര്‍ മതി. ഏറ്റവും വലിയ തൊഴില്‍ദാതാവായ റെയില്‍വേയില്‍ 1.4 മില്യന്‍ ജോലിക്കാരുണ്ട്. 24 കോച്ചുകളുള്ള ട്രെയിനില്‍ 1500ലധികം യാത്രക്കാര്‍ ആണുണ്ടാവുക. ഇന്ത്യയില്‍ ഏറ്റവും ദൂരം കൂടിയ ട്രെയിന്‍ വിവേക് എക്സ്പ്രസാണ് തുടങ്ങിയവയാണ് പ്രദര്‍ശനത്തിലുള്ളത്. റെയില്‍വേ പാസഞ്ചര്‍ വെയ്റ്റിങ് ഹാളില്‍ നടക്കുന്ന പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.