അമ്മയെ ഉപദ്രവിച്ചയാളെ കൊന്ന കേസില്‍ മകനെ വെറുതെവിട്ടു

തൊടുപുഴ: മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ കല്ലിനിടിച്ച് കൊന്ന കേസില്‍ മകനെ കോടതി വെറുതെവിട്ടു. പെരിയാര്‍ ഇഞ്ചിക്കാട് എസ്റ്റേറ്റില്‍ കൊളുന്തുപുര ലയത്തില്‍ സെന്തില്‍കുമാറിനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി പെരിയാര്‍ ഇഞ്ചിക്കാട് കൊളുന്തുപുര ലയത്തില്‍ മാരിമുത്തുവിനെയാണ് കുറ്റക്കാരനല്ലെന്നുകണ്ട് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് (നമ്പര്‍-നാല്) ജഡ്ജി ഡി. സുരേഷ്കുമാര്‍ വെറുതെവിട്ടത്. 2009 ഒക്ടോബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 8.30ന് വീട്ടിലുള്ളവരെല്ലാം ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന തക്കംനോക്കി പ്രതിയുടെ അമ്മയെ മരിച്ച സെന്തില്‍കുമാര്‍ കയറിപ്പിടിച്ചപ്പോള്‍ അത് കണ്ടുവന്ന പ്രതി സെന്തില്‍കുമാറിനെ കല്ലിനിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.