കട്ടപ്പന: അഞ്ചാം ക്ളാസുകാരനായ വിദ്യാര്‍ഥിയെ വീട്ടില്‍ കയറി അയല്‍വാസി മര്‍ദിച്ചതായി പരാതി. കുന്തളംപാറ പാറമട വാഴപ്പള്ളില്‍ വത്സമ്മയുടെ മകനാണ് മര്‍ദനമേറ്റത്. അയല്‍വാസിയുടെ പുതുതായി പണിയുന്ന വീടിന്‍െറ പരിസരത്ത് നിന്ന് പണിക്കാരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. വിദ്യാര്‍ഥിയുടെ മാതാവ് കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. ഗെയിം കളിക്കാനായി വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ എടുത്തതല്ലാതെ പണം മോഷ്ടിച്ചില്ലെന്നാണ് വിദ്യാര്‍ഥിയുടെ മാതാവ് പറയുന്നത്. രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിന്‍െറ പേരില്‍ തിങ്കളാഴ്ചയാണ് അയല്‍വാസി വീട്ടില്‍ കയറി ആരുമില്ലാത്ത സമയത്ത് 12 കാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ചത്. മര്‍ദനമേറ്റ വിദ്യാര്‍ഥിയെ ബന്ധുക്കള്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് ചൈല്‍ഡ്ലൈനിലും പൊലീസിലും പരാതി നല്‍കിയതായും മാതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.