യു.പി.എ അധികാരത്തില്‍ വരില്ലെന്ന് ആന്‍റണിക്ക് ഉറപ്പ് –പന്ന്യന്‍

വൈക്കം: കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എ.കെ.ആന്‍റണി ഇടതിന്‍െറ പിന്തുണ തേടിയത് യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന ഉറപ്പുള്ളതുകൊണ്ടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ബോട്ട്ജെട്ടി മൈതാനത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാത്യു ടി. തോമസിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ സി.പി.ഐ ജില്ലാസെക്രട്ടറി സി.കെ. ശശിധരന്‍, സി.പി.എം ഏരിയ സെക്രട്ടറിമാരായ കെ.കെ. ഗണേശന്‍, ഇ.എം. മുഹമ്മദ്, എം.പി. ജയപ്രകാശ്, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഡി. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.