കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ദലിത് ക്രൈസ്തവ സംവരണ പ്രശ്നത്തില്‍ അനുകൂല നിലപാട് പ്രഖ്യാപിക്കാത്ത മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും എതിരെ നിഷേധ വോട്ടിനാഹ്വാനം ചെയ്ത് ദലിത് ക്രിസ്ത്യന്‍ സംവരണാവകാശ സമിതി. കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് നടത്തിയ സംസ്ഥാന തല ധര്‍ണയും പൊതുസമ്മേളനവും സംസ്ഥാന ചെയര്‍മാന്‍ കെ.കെ.എസ്.ദാസ് ഉദ്ഘാടനം ചെയ്തു. ദലിത് ക്രൈസ്തവ സംവരണ പ്രശ്നം കൂടാതെ, ദലിത് ആദിവാസി ഭൂപ്രശ്നം, പ്രഫനല്‍ വിദ്യാഭ്യാസം സംവരണം, പ്രീ-മെട്രിക് സ്കോളര്‍ഷിപ് നിഷേധം, സ്വാശ്രയ വിദ്യാഭ്യാസ ആനുകൂല്യത്തിനെതിരെ യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ തുടങ്ങിയവ പരിഗണിച്ചാണ് തീരുമാനം. ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ.ഗോപിദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ. പി.ഒ.ജോണ്‍, ദലിത് ക്രിസ്ത്യന്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ പി.എം.രാജീവ്, സി.ഡി.സി സംസ്ഥാന ചെയര്‍മാന്‍ ഡോ.സൈമണ്‍ ജോണ്‍, ദലിത് ക്രിസ്ത്യന്‍ ഐക്യമുന്നണി ജനറല്‍ സെക്രട്ടറി ബേബി ജോര്‍ജ് തൊടുപുഴ, ഡി.സി.സി.ഡി.ഒ പ്രസിഡന്‍റ് കെ.ടി. ബര്‍ണബാസ്, കേരള ദലിത് മഹാസഭ സംസ്ഥാന സെക്രട്ടറി കെ.എം.സാബു, ഡി.സി.എസ് പ്രസിഡന്‍റ് പൊയ്കയില്‍ പ്രസന്നകുമാര്‍, ജനറല്‍ സെക്രട്ടറി പന്തളം സദാനന്ദന്‍, എ.ആര്‍.സേതുരാജന്‍, കാപ്പില്‍ അപ്പു, തോമസ് ചേലച്ചുവട്, രമേശ് അഞ്ചലശേരി, എ.ജെ.സത്യന്‍, കെ.കെ.രാജു തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.