മട്ടാഞ്ചേരി: ടൂറിസം രംഗത്ത് പുത്തന്‍ ഉണര്‍വ് നല്‍കി ഈ മാസം കൊച്ചി തീരം തേടിയെത്തുന്നത് പത്ത് ആഡംബര ക്കപ്പലുകള്‍. 12 ദിവസത്തിനിടെയാണ് ചെറുതും വലുതുമായ പത്ത് ഉല്ലാസക്കപ്പലുകള്‍ കൊച്ചിയിലെത്തുന്നത്. സില്‍വര്‍ വിസ്പെര്‍ എന്ന കപ്പല്‍ ചൊവ്വാഴ്ച കൊച്ചിയിലെത്തി മടങ്ങി. ദുബൈയില്‍ നിന്ന് പുറപ്പെട്ട ലീസോള്‍ ബുധനാഴ്ച തുറമുഖത്തെത്തും. ജി.എ.സിയാണ് കൊച്ചിയിലെ കപ്പല്‍ ഏജന്‍റ്. വ്യാഴാഴ്ച അഡോനി എന്ന കപ്പല്‍ തീരമണയും. ആറിന് അമാദി, സീബോണ്‍ സജോണ്‍ എന്നീ കപ്പലുകളും ഏഴിന് സീബോണ്‍ ഒഡീസി, എട്ടിന് യൂറോപ്യ, 12ന് അസാമെറ ജേണി, 13ന് യൂറോപ്പ രണ്ട്, നോട്ടിക്, 19ന് സില്‍വര്‍ സ്റ്റാര്‍ എന്നീ കപ്പലുകളാണ് കൊച്ചിയിലെത്തുമെന്ന് അറിയിച്ചിരിക്കുന്നത്. ജെ.എം. ബക്ഷിയാണ് ഈ കപ്പലുകളുടെ കൊച്ചിയിലെ ഏജന്‍റ്. ടൂറിസ്റ്റ് സീസണ്‍ തുടങ്ങും മുമ്പുതന്നെയുള്ള കപ്പലുകളുടെ കൂട്ടവരവ് മേഖലക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. പല കപ്പലുകളുടെയും ഇന്ത്യയിലടുക്കുന്ന ഏക തുറമുഖം കൊച്ചിയാണെന്ന പ്രത്യേകതയും കൊച്ചി തുറമുഖത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.