അരൂര്‍: ചന്തിരൂര്‍ ദൈവവെളി ക്ഷേത്രത്തില്‍ ഭഗവതിയുടെ തിടമ്പേറ്റാന്‍ രഥമൊരുങ്ങുന്നു. എഴുന്നള്ളിപ്പുകള്‍ക്ക് ആനയെ കൊണ്ടുവരുന്നത് ക്ളേശകരമായി മാറിയതോടെ ദേവസ്വം അധികൃതര്‍ മാറിചിന്തിക്കുകയാണ്. ഉത്സവപ്പറമ്പില്‍ ആനകള്‍ അസ്വസ്ഥരാകുകയും വിരണ്ടോടി നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്നത് പലപ്പോഴും ഉത്സവാഘോഷങ്ങളുടെ നിറം കെടുത്തിയപ്പോഴാണ് ചന്തിരൂര്‍ ദൈവവെളി ക്ഷേത്രത്തിലെ ദേവസ്വം കമ്മിറ്റിയിലെ ചെറുപ്പക്കാര്‍ ആനക്ക് പകരം രഥമെന്ന ആശയം മുന്നോട്ടുവെച്ചത്. രണ്ടുമാസമായി 20 ചെറുപ്പക്കാര്‍ രാപകല്‍ ഭേദമന്യേ രഥത്തിന്‍െറ പണിപ്പുരയിലായിരുന്നു. കൊടിയേറ്റ് ദിനമായ ബുധനാഴ്ച ക്ഷേത്രത്തിലേക്ക് രഥം സമര്‍പ്പിക്കും. വലിയ കൊമ്പന്‍െറ പുറത്തായിരുന്നു മഹോത്സവദിനത്തില്‍ തിടമ്പേറ്റിയിരുന്നത്. ഇതിനുപകരം ഇത്തവണ ദീപാലങ്കൃത-പുഷ്പാലങ്കൃത രഥത്തില്‍ ഭഗവതിയുടെ തിടമ്പേറ്റി എഴുന്നള്ളിപ്പ് നടത്തും. മൂന്നുലക്ഷം രൂപയോളം ചെലവഴിച്ചാണ് രഥം നിര്‍മിച്ചത്. എം.പി. സുധീര്‍, രമേശന്‍, പി.വി. രമണന്‍, വി.കെ. ചന്ദ്രന്‍, വി. സജിമോന്‍ എന്നിവരാണ് രഥ നിര്‍മാണത്തിന് മുഖ്യചുമതല വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.