നടുവില്‍: പലിശ സമ്പത്തിന്‍െറ കൊലയാളിയായി മാറുന്ന കാലത്ത് ഇസ്ലാമിക ഫിനാന്‍സ് സമ്പ്രദായത്തിന് പ്രാധാന്യമേറുകയാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങള്‍. മൈക്രോഫിനാന്‍സിങ് സമ്പ്രദായം അനുസരിച്ച് നടുവില്‍ മഹല്ല് സെന്‍ട്രല്‍ കമ്മിറ്റി നടപ്പാക്കുന്ന ആട് ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം ആസ്ഥാനമായ കാരുണ്യ ഗോട്ട് റെയ്റിങ് പദ്ധതിയുടെ ഭാഗമായാണ് മഹല്ലിലെ 50 കുടുംബങ്ങള്‍ക്ക് അഞ്ച് ആടുകള്‍ വീതമുള്ള യൂനിറ്റ് നല്‍കുന്നത്. കെ. നൂറുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. മന്ത്രി കെ.സി. ജോസഫ് ആടുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍ അഡ്വ. എസ്. മമ്മു പദ്ധതി വിശദീകരിച്ചു. ഇന്‍ഷുറന്‍സ് പ്രീമിയം സ്വീകരിക്കല്‍ ജസ്റ്റിസ് ശംസുദ്ദീനും ധാരണപത്രം കൈമാറല്‍ കെ.ടി.എ. മുനീറും നിര്‍വഹിച്ചു. പി.ടി. മാത്യു, സജി കുറ്റ്യാനിമറ്റം, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുന്നാസര്‍ ഫൈസി, ജമാലുദ്ദീന്‍ അല്‍ഖാസിമി, അബ്ദുറഹീം, പി.എം.എ. ഗഫൂര്‍, ഡോ. മുഹമ്മദ് കാവുങ്കല്‍, കെ. മുഹമ്മദ്കുഞ്ഞി, വി.പി. മൂസാന്‍കുട്ടി, ഷരീഫ, പി.കെ. ഫാത്തിമ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.