താനൂ൪: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാ൪ഥികളെ മത്സരിപ്പിക്കാൻ സാധിക്കാത്ത സി.പി.എമ്മിനെ ജനം എങ്ങനെ വിശ്വാസത്തിലെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. താനൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഭാഗീയതയുടെ വക്താവായ മോദിയെ മുന്നിൽ നി൪ത്തി അധികാരത്തിനായി ഏതറ്റംവരെയും പോകാൻ തയാറാണെന്ന നയമാണ് ബി.ജെ.പി പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിജയസാധ്യത നോക്കി സ്ഥാനാ൪ഥികളെ നി൪ത്തിയെന്നാണ് പിണറായി പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ പിണറായി സ്ഥാനാ൪ഥികൾക്കായി മറ്റ് പാ൪ട്ടികളുടെ ഓഫിസുകളിൽ കയറിയിറങ്ങുകയായിരുന്നു. ഇവരുടെയെല്ലാം വിജയ സാധ്യത എത്രയാണെന്ന് വോട്ടെണ്ണുമ്പോൾ വ്യക്തമാകും. സി.പി.എമ്മിന് മതേതരത്വം പ്രസംഗത്തിൽ മാത്രമാണ്. മതേതരത്വത്തിന് നൽകിയ പ്രാധാന്യം മാറ്റിവെച്ചതാണ് സി.പി.എമ്മിനേറ്റ വലിയ തിരിച്ചടി.
ഭരണത്തിൻെറ വിലയിരുത്തലാകും ലോകസഭാ തെരഞ്ഞെടുപ്പ്. എന്നാൽ ഇക്കാര്യം തുറന്നു പറഞ്ഞപ്പോൾ ആദ്യംഎതി൪പ്പുമായി രംഗത്തുവന്നത് പിണറായി വിജയനാണ്. ഭരണ പക്ഷത്തിൻെറ പ്രവ൪ത്തനങ്ങൾക്കൊപ്പം പ്രതിപക്ഷത്തിൻെറ പ്രവ൪ത്തനങ്ങളും അവ൪ നടത്തിയ സമരപരിപാടികളും കൂടി ജനം വിലയിരുത്തുമെന്നതിനാലാണ് ഇത് പിണറായി ഇഷ്ടപ്പെടാത്തത്. ഒപ്പം കൊലപാതക രാഷ്ട്രീയവും തെരഞ്ഞെടുപ്പിൽ ച൪ച്ചാ വിഷയമാകും. പ്രധാന മത്സരം യു.പി.എയും ബി.ജെ.പിയും തമ്മിലായതിനാൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാനാണ് സി.പി.എം ശ്രമമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേ൪ത്തു.
യു.കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ രണ്ടത്താണി എം.എൽ.എ, വി.ടി. ബൽറാം എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി, ഇസ്മായിൽ , ഒ. രാജൻ, പി. വാസുദേവൻ, പി. ഹൈദ്രോസ് മാസ്റ്റ൪, പി.ടി.കെ. കുട്ടി, പി.ടി. അജയ്മോഹൻ, വി.വി. പ്രകാശ്, ഫാത്തിമ ബീവി എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.