പൊലീസിന്‍െറ നീതിനിഷേധത്തിനെതിരെ ലീഗ് പ്രതികരിക്കും –കുഞ്ഞാലിക്കുട്ടി

നാദാപുരം: മേഖലയിൽ പാ൪ട്ടി പ്രവ൪ത്തക൪ക്കുനേരെ നടക്കുന്ന നീതിനിഷേധത്തിനെതിരെ പാ൪ട്ടി നേതൃത്വം നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പാറക്കടവിൽ നടന്ന നിയോജകമണ്ഡലം മുസ്ലിംലീഗ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പാ൪ട്ടി പ്രവ൪ത്തകരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്ന പരാതി മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നീതിനിഷേധം മുസ്ലിംലീഗ് ഇനി കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസവും മതേതരത്വവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ നടക്കുന്നത്.  ഫാഷിസത്തിനെതിരെ മതേതരശക്തികളുടെ കൂട്ടായ്മ സൃഷ്ടിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ചരിത്രത്തിൽ തുല്യതയില്ലാത്ത നരഹത്യക്ക് നേതൃത്വം നൽകിയ നരേന്ദ്ര മോദിയെ വെള്ളപൂശാനുള്ള ശ്രമം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡൻറ് പണാറത്ത് കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ സ്വാഗതം പറഞ്ഞു. കെ.എം. സൂപ്പി, ഉമ്മ൪ പാണ്ടികശാല, എം.എ. റസാഖ് മാസ്റ്റ൪, പാറക്കൽ അബ്ദുല്ല, പി. ശാദുലി, സി.വി.എം വാണിമേൽ, സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ളത്ത്, എം.പി. സൂപ്പി, വയലോളി അബ്ദുല്ല, വി.പി. കുഞ്ഞബ്ദുല്ല മാസ്റ്റ൪, എൻ.കെ. മൂസ മാസ്റ്റ൪ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.