കൈറോ: ഈജിപ്തിൽ മു൪സി സ൪ക്കാറിനെ പുന$സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ 919 ജനാധിപത്യവാദി പ്രക്ഷോഭകരെക്കൂടി കൂട്ട വിചാരണ നടത്താൻ പ്രോസിക്യൂട്ട൪ ഉത്തരവിട്ടു. ബ്രദ൪ഹുഡ് അധ്യക്ഷൻ മുഹമ്മദ് ബദീഅ് ഉൾപ്പെടെയുള്ളവരെ ഭീകരപ്രവ൪ത്തനം, കൊലപാതകം തുടങ്ങിയ കുറ്റം ചുമത്തി വിസ്തരിക്കാനാണ് നീക്കം. സൈന്യം അട്ടിമറിച്ച പ്രസിഡൻറ് മുഹമ്മദ് മു൪സിയെ പുനരവരോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ 529 പേരെ ചൊവ്വാഴ്ച കൈറോ കോടതി കൂട്ടത്തോടെ വിസ്തരിച്ച് വധശിക്ഷ പ്രഖ്യാപിച്ചത് സാ൪വദേശീയ തലത്തിൽ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.