ഉമ്മന്‍ചാണ്ടി ഇന്ന്, ആന്‍റണി ഒന്നിന്, വി.എസ് അഞ്ചിന്

മലപ്പുറം: പ്രചാരണത്തിനായി വിവിധ പാ൪ട്ടികളുടെ ദേശീയ-സംസ്ഥാന നേതാക്കൾ ജില്ലയിൽ എത്തുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ആദ്യമെത്തുന്ന പ്രമുഖൻ. കേന്ദ്രമന്ത്രിമാരായ എ.കെ. ആൻറണി, വയലാ൪ രവി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ബി.ജെ.പി ദേശീയ നി൪വാഹകസമിതിയംഗം അഡ്വ.പി.എസ്. ശ്രീധരൻപിളള എന്നിവരും മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിൽ പ്രചാരണത്തിനായെത്തും.  
ഉമ്മൻചാണ്ടിക്ക് വ്യാഴാഴ്ച രാവിലെ 10ന് തിരൂ൪ മണ്ഡലത്തിൽ തിരൂരങ്ങാടിയിലാണ് ആദ്യപരിപാടി. ഇന്ന് ഒമ്പതിടങ്ങളിലാണ് ഉമ്മൻചാണ്ടി പ്രസംഗിക്കുക. പ്രതിരോധ മന്ത്രി എ.കെ. ആൻറണി എപ്രിൽ ഒന്നിന് ജില്ലയിലെത്തും. രാവിലെ 10-ന് കൊണ്ടോട്ടിയിലും 10.45 ന് അരീക്കോടും 11.30 ന് കോട്ടക്കലിലും 12.15ന്  അങ്ങാടിപ്പുറത്തുമാണ്  ആൻറണിയെത്തുക.
  പ്രവാസികാര്യമന്ത്രി വയലാ൪ രവി ഏപ്രിൽ നാലിന് മലപ്പുറത്തെത്തും.
 വി.എസ്. അച്യുതാനന്ദൻ അഞ്ച്, ആറ് തീയതികളിൽ ജില്ലയിലുണ്ടാകും. അഞ്ചിന് വൈകുന്നേരം അഞ്ചിന് കൊണ്ടോട്ടിയിലും ആറിന് മലപ്പുറത്തും പ്രസംഗിക്കും. ആറാം തീയതി വൈകുന്നേരം നാലിന് തിരൂരിലും ആറിന് എടപ്പാളിലുമാണ് വി.എസ് വരുന്നത്. കേന്ദ്രകമ്മിറ്റിയംഗമായ വൃന്ദാ കാരാട്ട് ഏപ്രിൽ മൂന്ന്, നാല് തീയതിയിലാണ് മലപ്പുറത്തുള്ളത്. മൂന്നിന് വയനാട് മണ്ഡലത്തിലാണ് പ്രചാരണം.
 നാലിന് രാവിലെ 10ന് പൊന്നാനി, 11ന് വളാഞ്ചേരി, നാലിന് തവനൂ൪, അഞ്ചിന് മലപ്പുറം എന്നിവിടങ്ങളിലാണ് വൃന്ദ കാരാട്ടെത്തുന്നത്. ബി.ജെ.പി നി൪വാഹകസമിതിയംഗമായ ശ്രീധരൻപിള്ളയും പ്രചാരണത്തിനെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.