ടി. സിദ്ദീഖ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി -ഉമ്മന്‍ ചാണ്ടി

മഞ്ചേശ്വരം: കാസ൪കോട്ട് യു.ഡി.എഫ് സ്ഥാനാ൪ഥി ടി. സിദ്ദീഖിന് സീറ്റ് നൽകിയത് രാഹുൽഗാന്ധി നേരിട്ട് ഇടപെട്ടാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പൈവളിഗെ ബായാറിൽ  യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  യുവാക്കൾക്ക് അവസരം നൽകുന്നതിൻെറ ഭാഗമായാണ് ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനും കാസ൪കോട്ട് സിദ്ദീഖിനും സീറ്റ് നൽകിയതെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി.
വിഭാഗീയതയുടെ ശക്തനായ വക്താവാണ് നരേന്ദ്രമോദി. ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി ഉയ൪ത്തിക്കാട്ടുന്ന ഇദ്ദേഹത്തിന് സീറ്റ് നൽകുന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങൾ ഇല്ലാതാക്കാൻപോലും ആ പാ൪ട്ടിക്ക് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയുടെ അവസ്ഥ എന്തായിരിക്കുമെന്ന് പറയാനാവില്ല. സി.പി.എം വെറും ത്രിപുര പാ൪ട്ടിയായി അധ$പതിച്ചിരിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പി.ബി. അബ്ദുറസാഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ. ശ്രീധരൻ, പി. ഗംഗാധരൻ നായ൪, എം.സി. ഖമറുദ്ദീൻ, പി.എ. അഷ്റഫലി, രാഘവൻ ചേരാൽ, കേശവപ്രസാദ്, പ്രഭാകര ചൗട്ട, ഹാഷിം അരിയിൽ എന്നിവ൪ സംസാരിച്ചു. ഹ൪ഷാദ് വോ൪ക്കാടി സ്വാഗതവും എ.കെ.എം. അഷ്റഫ് നന്ദിയും പറഞ്ഞു.
മതേതരത്വം തകരുന്നത് ഇന്ത്യക്ക് പ്രാണവായു നഷ്ടപ്പെടുന്നത് പോലെയാണെന്ന് ഉളിയത്തടുക്കയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. യു. ബഷീ൪ അധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞിക്കണ്ണൻ, അഡ്വ. സി.കെ. ശ്രീധരൻ, ചെ൪ക്കളം അബ്ദുല്ല, പി.ബി. അബ്ദുറസാഖ്, എൻ.എ.നെല്ലിക്കുന്ന്, സി.ടി. അഹമ്മദലി, കെ. നീലകണ്ഠൻ, അബ്ദുൽ മുത്തലിബ്, പി. ഗംഗാധരൻനായ൪, പി.എ. അഷ്റഫലി, ബാലകൃഷ്ണ വോ൪ക്കുട്ലു, എ. അബ്ദുറഹ്മാൻ, കരിവെള്ളൂ൪ വിജയൻ, ഹരീഷ് പി. നമ്പ്യാ൪, അഡ്വ. സുബ്ബയ്യ റൈ, എ.എ. കയ്യംകൂടൽ, എൽ.എ. മുഹമ്മദ് ഹാജി, ബാലകൃഷ്ണൻ പെരിയ, എം. രാജീവൻ നമ്പ്യാ൪, ഹാരിസ് ചൂരി എന്നിവ൪ സംസാരിച്ചു.
ഉദുമ: ഉദുമയിൽ നടന്ന പ്രചാരണ യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എം.എസ്. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. പി.ടി. തോമസ്, ഷറഫുന്നിസ കരോളി, ചെ൪ക്കളം അബ്ദുല്ല, ഹമീദ് ഹാജി, തച്ചങ്ങാട് ബാലകൃഷ്ണൻ, പാദൂ൪ കുഞ്ഞാമു ഹാജി, ഗീതാകൃഷ്ണൻ, ജോ൪ജ് പൈനാപ്പള്ളി, കുഞ്ഞിരാമൻ നായ൪, കെ.എം. മുഹമ്മദലി, ഹമീദ് മാങ്ങാട്, വി.ആ൪. വിദ്യാസാഗ൪, കരിച്ചേരി നാരായണൻ മാസ്റ്റ൪, വാസു മാങ്ങാട് എന്നിവ൪ സംസാരിച്ചു. കോളിച്ചാലിൽ പുതുതായി പണിത രാജീവ്ഭവൻെറ ഉദ്ഘാടനം മുഖ്യമന്ത്രി നി൪വഹിച്ചു. ചിറ്റാരിക്കാൽ,  ചെറുപുഴ, ചോയ്യങ്കോട്,  നീലേശ്വരം, തൃക്കരിപ്പൂ൪, പടന്ന, വലിയപറമ്പ എന്നിവിടങ്ങളിലും മുഖ്യമന്ത്രി സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.