പുൽപള്ളി: പരാജയ ഭീതിയാൽ ആത്മവിശ്വാസമില്ലാതെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ.
അഴിമതി, വിലക്കയറ്റം എന്നിവയാൽ ആളുകൾ നട്ടംതിരിയുകയാണ്. ഇതിനിടയിൽ കോ൪പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് യു.പി.എ സ൪ക്കാ൪ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുൽപള്ളിയിൽ എൽ.ഡി.എഫിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയോര മേഖലയിലെ ക൪ഷകരുടെ വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടുത്ത മന്ത്രിസഭ ഇടത് മതേതര ശക്തികളുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ജെ. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. പി. ഭാസ്കരൻ, പി.എസ്. വിശ്വംഭരൻ, പി.എസ്. ജനാ൪ദൻ, കെ.എൻ. സുബ്രഹ്മണ്യൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.