കോഴിക്കോട്: വാട്ട൪ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ വിവിധ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഫയലുകൾ പിടിച്ചെടുത്തു.
വിജിലൻസ് ഡി.വൈ.എസ്.പി കെ. അഷ്റഫിൻെറ നേതൃത്വത്തിലാണ് സരോവരത്തെ വാട്ട൪ അതോറിറ്റി സമുച്ചയത്തിൽ റെയ്ഡ് നടത്തിയത്. വീടുകളുടെ അപേക്ഷകൾ മാറ്റിവെച്ച് ഫ്ളാറ്റുകൾക്കും സീനിയോറിറ്റി മറികടന്ന് ചില൪ക്കും കണക്ഷൻ നൽകിയതിൻെറ രേഖകൾ പിടികൂടി.
സാധാരണക്കാരുടെ അപേക്ഷകൾ ഒരു നടപടിയും സ്വീകരിക്കാതെ കൂട്ടിയിട്ടിരിക്കുമ്പോൾ വില്ലകളിലും ബഹുനില കെട്ടിടങ്ങളിലും അപേക്ഷിച്ച ഉടൻ കണക്ഷൻ നൽകിയതായും കണ്ടെത്തി. നഗരത്തിലെ നൂറുകണക്കിന് വീടുകളിൽ കുടിവെള്ളം ലഭ്യമാകാതിരിക്കുമ്പോൾ, മിക്ക ഫ്ളാറ്റുകളിലും വ്യാസം കൂടിയ പൈപ്പിട്ട് യഥേഷ്ടം വെള്ളം എത്തിക്കുന്നതിൻെറ രേഖകളും പിടിച്ചെടുത്തവയിൽ പെടും. ക്രമക്കേടുകൾ സംബന്ധിച്ച വിശദമായ റിപ്പോ൪ട്ട് വിജിലൻസ് ഡയരക്ട൪ക്ക് ഉടൻ കൈമാറുമെന്ന് അധികൃത൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.