ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ അപകടം പെരുകുന്നു

അടിമാലി: അനധിക്യത പാ൪ക്കിങ്ങും ബസ് സ്റ്റോപ്പുകളും മൂലം അടിമാലി  ബസ് സ്റ്റാൻഡ് കവാടത്തിൽ അപകടം പെരുകുന്നു.
കൊച്ചി-മധുര ദേശീയപാതയിൽ അടിമാലി മുസ്ലിം പള്ളി ജങ്ഷൻ മുതൽ മാതാ ജങ്ഷൻ വരെ ഭാഗത്താണ് ഗതാഗത സ്തംഭനവും അപകടങ്ങളും വ൪ധിച്ചത്.
 സ്റ്റാൻഡിൽനിന്ന് കയറിവരുന്ന സ്വകാര്യബസുകൾ ദേശീയ പാതയോരത്ത് പാ൪ക്ക് ചെയ്ത് യാത്രക്കാരെ കയറ്റുന്നതാണ് കാരണം.
കോതമംഗലം ഭാഗത്തേക്കുപോകുന്ന സ്കൂൾ കുട്ടികൾ ബസ് കാത്തുനിൽക്കുന്നത് ദേശീയപാതയിലാണ്. പലപ്പോഴും അമിത വേഗതയിൽ എത്തുന്ന സ്വകാര്യ വാഹനങ്ങൾ കുട്ടികളുടെ ജിവന് ഭീക്ഷണിയാകുന്നുണ്ട്. ഇവിടെത്തന്നെയാണ് സ്വകാര്യ വ്യക്തികൾ നി൪മാണ പ്രവ൪ത്തനത്തിന് കല്ല് കൂട്ടിയിട്ടിരിക്കുന്നത്. ഇതുമൂലം ബസുകൾ ദേശീയപാതയുടെ നടുവിലാണ് നി൪ത്തുന്നത്. ഇതും അപകടങ്ങൾക്ക് കാരണമാകും.
അപകടക്കുരുക്ക് മാറ്റാൻ, ബസ് സ്റ്റാൻഡിൽനിന്ന് പുറത്തേക്കുപോകുന്ന ബസുകൾ വി.ടി ജങ്ഷൻ വഴിയാക്കുകയും സ്വാകാര്യ വാഹനങ്ങളുടെ പാ൪ക്കിങ് ദേശീയപാതയിൽ ഒഴിവാക്കുകയും ചെയ്യണമെന്ന് ആവശ്യമുയരുന്നുണ്ട്.
മസ്ജിദ് ജങ്ഷൻ മുതൽ സ്കൂൾ പടി വരെ സ്വകാര്യ വാഹനങ്ങളുടെ പാ൪ക്കിങ് ഒഴിവാക്കണമെന്ന് ദേശീയപാത അധികാരികൾ നിരവധി തവണ പഞ്ചായത്തിനോട്  ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും  നടപ്പായിട്ടില്ല. ദേശീയ പാതയോരത്തുനിന്ന് സ്കൂൾ കുട്ടികൾ ബസിൽ കയറുന്നത് ഒഴിവാക്കി സ്റ്റാൻഡിൽനിന്നാക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.