നെല്ലിയാമ്പതിയുടെ മനസ്സറിഞ്ഞ് ഷീബ തോട്ടം തൊഴിലാളികള്‍ക്കിടയില്‍

നെല്ലിയാമ്പതി: ആലത്തൂ൪ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാ൪ഥി കെ.എ. ഷീബയുടെ പര്യടനം ഞായറാഴ്ച നെല്ലിയാമ്പതി മേഖലയിൽ നടന്നു. മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത ശേഷം തൊഴിലാളികൾ താമസിക്കന്ന പാടികളിലും കടകളിലും പോയി സ്ഥാനാ൪ഥി വോട്ടഭ്യ൪ഥിച്ചു.
തോട്ടം തൊഴിലാളികളുടെ തൊഴിൽ പ്രശ്നങ്ങളും നെല്ലിയാമ്പതി മേഖലയിലെ മറ്റ് പ്രശ്നങ്ങളും നാട്ടുകാ൪ സ്ഥാനാ൪ഥിയെ അറിയിച്ചു. ചേലക്കര അസംബ്ളി മണ്ഡലത്തിലെ തിരുവില്വാമല മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തുകൊണ്ടാണ് ഞായറാഴ്ചത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്.
പിന്നീട് വരവൂ൪, കുത്തന്നൂ൪, എലവഞ്ചേരി എന്നീ മണ്ഡലം കൺവെൻഷനുകളിലും പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.