പെരിന്തൽമണ്ണ: മലപ്പുറം ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാ൪ഥി ഇ. അഹമ്മദിൻെറ പെരിന്തൽമണ്ണ മണ്ഡലത്തിലെ ആദ്യഘട്ട പര്യടനം ഞായറാഴ്ച നടന്നു. ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോൾ പഞ്ചായത്തുകളിലാണ് സ്ഥാനാ൪ഥി എത്തിയത്. രാവിലെ 8.30ന് ഒടമലയിൽനിന്നായിരുന്നു തുടക്കം.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേ൪ അദ്ദേഹത്തെ സ്വീകരിച്ചു. ശേഷം ബിടാത്തിയിലേക്ക്. ആലിപ്പറമ്പ് ഹൈസ്കൂളിന് സമീപത്തെ ക്ഷേത്ര ഉത്സവ സ്ഥലത്ത് സ്ഥാനാ൪ഥി എത്തി. അതി൪ത്തിപ്രദേശമായ തൂതയിലെത്തി കടയിൽ കയറി ചായ കുടിച്ചു. ഇടക്കു കണ്ട പാലക്കാട് മണ്ഡലക്കാരോട് വീരേന്ദ്രകുമാറിന് വോട്ടുചെയ്യണം എന്ന് അഭ്യ൪ഥിക്കാനും മറന്നില്ല.
ആനമങ്ങാട്, മണലായ പ്രദേശങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ കാരണവൻമാരായിരുന്നു കൂടുതൽ. ചേലാമലകുന്നിൻെറ താഴ്ഭാഗമായതിനാൽ അലീഗഢായിരുന്നു പ്രധാന സംസാര വിഷയം.
ശേഷം മുതുകു൪ശിയിലേക്ക്. ഏലംകുളത്ത് ഇ.എം.എസിൻെറ തറവാട്ടിലെത്തി വോട്ടഭ്യ൪ഥിച്ചു. ഏലംകുളത്ത്നിന്ന് ഉച്ച ഭക്ഷണം കഴിച്ച ശേഷം വിശ്രമവും കഴിഞ്ഞ് വൈകീട്ട് നാലിനാണ് പര്യടനം പുനരാരംഭിച്ചത്.
ആലുംകൂട്ടം, പുളിങ്കാവ്, കട്ടുപ്പാറ, വടക്കൻ പാലൂ൪, ചെമ്മല, വളപുരം എന്നിവിങ്ങളിലെത്തിയ ശേഷം രാത്രി ഒമ്പതോടെ ഞെളയത്ത്കുളമ്പിൽ അവസാനിച്ചു. 31നാണ് അഹമ്മദ് മണ്ഡലത്തിലെ ബാക്കി പഞ്ചായത്തുകളിലെത്തുക. മന്ത്രി മഞ്ഞളാംകുഴി അലി, യു.ഡി.എഫ് നേതാക്കളായ വി. ബാബുരാജ്, സി. സേതുമാധവൻ, നാലകത്ത് സൂപ്പി, എ.കെ. നാസ൪, കൊളക്കാടൻ അസീസ്, എം.എം. സക്കീ൪ ഹുസൈൻ, പി.കെ. അബൂബക്ക൪ ഹാജി എന്നിവ൪ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.