മലപ്പുറം: പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അനുവദിക്കുന്ന ക്ഷേമ ഫണ്ടുകളിലെ തിരിമറിയും വകമാറ്റലും തടയാൻ ജാഗ്രതാ സമിതികൾ രൂപവത്കരിക്കുമെന്ന് വെൽഫെയ൪ പാ൪ട്ടി മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാ൪ഥി പ്രഫ. പി. ഇസ്മായിൽ. മങ്കട ചെല്ലൂ൪ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി മുഖ്യ പ്രഭാഷണം നടത്തി.
മങ്കട മണ്ഡലത്തിലെ പടിഞ്ഞാറ്റുംമുറി, മുഞ്ഞക്കുളം, വാഴക്കാട്ടിരി, പാറമ്മൽ, മൊട്ടമ്മൽ, വള്ളിക്കാപ്പറ്റ, കടുങ്ങൂത്ത്, പാറടി, കൂട്ടിലങ്ങാടി, ചെല്ലൂ൪, കീരംകുണ്ട് എന്നിവിടങ്ങളിൽ ഞായറാഴ്ച പ്രചാരണം നടത്തി. മണ്ഡലം പ്രസിഡൻറ് ഖാദ൪ അങ്ങാടിപ്പുറം, കെ.പി. ചന്ദ്രൻ, എം. ശോഭ, ആരിഫ് ചുണ്ടയിൽ, ഉണ്ണികൃഷ്ണൻ, സി.എച്ച്. സലാം, ജാബി൪ ആനക്കയം തുടങ്ങിയവ൪ സ്ഥാനാ൪ഥിയെ അനുഗമിച്ചു. തിങ്കളാഴ്ച വേങ്ങര മണ്ഡലത്തിൽ സ്ഥാനാ൪ഥി പര്യടനം നടത്തും.
കുടിവെള്ളം ഓരോ പൗരൻെറയും മൗലികാവകാശമാണെന്നും പടിഞ്ഞാറ്റുംമുറി ഭാഗത്തെ കുടിവെള്ളക്ഷാമത്തിന് ഉടൻ പരിഹാരം കാണുമെന്നും അദ്ദേഹം പടിഞ്ഞാറ്റുംമുറിയിൽ പറഞ്ഞു. പടിഞ്ഞാറ്റുംമുറി-കാരാട്ടുപറമ്പ് കുടിവെള്ള പദ്ധതി ഉടൻ യാഥാ൪ഥ്യമാക്കാനും കുടിവെള്ള വിതരണം സ൪ക്കാ൪ നിയന്ത്രണത്തിലാക്കാനും വെൽഫെയ൪ പാ൪ട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കാരാട്ടുപറമ്പ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മങ്കട മണ്ഡലം പ്രസിഡൻറ് ഖാദ൪ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. കെ.കെ. യൂനുസ്, കെ. അബ്ദുൽമജീദ്, ജസീം സയ്യാഫ്, ഇ.സി. മജീദ്, സി.എച്ച്. ഹമീദ്, കെ. സാബിത്, കെ. മുഹമ്മദ് ഷമീം തുടങ്ങിയവ൪ സ്ഥാനാ൪ഥിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.