മാഡ്രിഡ്: സ്പാനിഷ് ലീഗ് എൽക്ളാസികോ മത്സരത്തിൽ ബാഴ്സലോണക്ക് തക൪പ്പൻ വിജയം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സയുടെ ജയം. സ്റ്റാ൪ സ്ട്രൈക്ക൪ ലയണൽ മെസിയുടെ ഹാട്രിക് പ്രകടനമാണ് ബാഴ്സക്ക് കരുത്തേക്കിയത്. ബാഴ്സക്ക് വേണ്ടി. ആന്ദ്രെ ഇനിയെസ്റ്റ ഒരു ഗോൾ നേടി.
ആദ്യ പകുതിയിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ നേടി സമനില പിടിച്ചു. ഏഴാം മിനിറ്റിൽ ബാഴ്സക്ക് വേണ്ടി ഇനിയെസ്റ്റ റയൽ വല ആദ്യം ചലിപ്പിച്ചു. തുട൪ന്ന് ഇരുപത്, ഇരുപത്തിനാലാം മിനിറ്റുകളിൽ കരീം ബൻസീമ രണ്ട് ഗോളുകൾ നേടി റയലിന് മുൻതൂക്കം നൽകി. എന്നാൽ 42ാം മിനിറ്റിൽ മെസിയുടെ തക൪പ്പൻ ഗോളിലൂടെ കളിയുടെ ഒന്നാം പകുതി അവസാനിച്ചു.
55ാം മിനിറ്റിൽ ഡാനി ആൽവ്സിൻെറ ഫൗൾ സൂപ്പ൪ താരം റൊണാൾഡോ ഗോളാക്കി മാറ്റി. 65, 85 മിനിറ്റുകളിൽ ഓരോ ഗോളുകളുകൾ നേടിയ മെസി ബാഴ്സക്ക് വിജയം സമ്മാനിച്ചു.
മത്സരത്തിൽ തോറ്റെങ്കിലും 70 പോയൻറുമായി റയൽ മാഡ്രിഡ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.