മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിനായി മാ൪ച്ച് 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ട൪പട്ടിക പ്രകാരം ജില്ലയിൽ 27,44,012 സമ്മതിദായകരുള്ളതായി ഇലക്ഷൻ ഓഫിസ൪ കൂടിയായ ജില്ലാ കലക്ട൪ കെ. ബിജു അറിയിച്ചു.
ഇവരിൽ 53,307 പേ൪ പുതുതായി പേര് ചേ൪ത്തവരാണ്. ജനുവരി 22ന് പ്രസിദ്ധീകരിച്ച പട്ടികയിൽ 26,90,705 വോട്ട൪മാരാണുണ്ടായിരുന്നത്.
അന്തിമപട്ടികയിലെ കണക്ക് പ്രകാരം ജില്ലയിൽ 13,91,495 സ്ത്രീ വോട്ട൪മാരും 13,52,517 പുരുഷ വോട്ട൪മാരുമാണുള്ളത്. ഏറ്റവും കൂടുതൽ വോട്ട൪മാരുള്ളത് വണ്ടൂ൪ മണ്ഡലത്തിലാണ്; 1,93,113. ഏറനാട്ടിലാണ് ഏറ്റവും കുറവ്; 1,50,405. സ്ത്രീ വോട്ട൪മാ൪ ഏറ്റവും കുറവ് വേങ്ങരയിലാണ്; 74,061.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.