കാര്‍ ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചു; കൈക്കുഞ്ഞടക്കം എട്ടുപേര്‍ക്ക് പരിക്ക്

സുൽത്താൻ ബത്തേരി: നിയന്ത്രണം വിട്ട കാ൪ ഓട്ടോറിക്ഷയിലും സ്കൂട്ടറിലുമിടിച്ച് കൈക്കുഞ്ഞടക്കം എട്ടുപേ൪ക്ക് പരിക്കേറ്റു.
കാ൪ യാത്രക്കാരായ കോഴിക്കോട് സ്വദേശികളായ നൗഷാദ് (45), രാജേഷ് (30), ഓട്ടോറിക്ഷയിലെ യാത്രക്കാരായ ബീനാച്ചി കയ്യാറക്കൽ മൂസ (32), ഭാര്യ നുസ്റത്ത് (28), മകൻ മുഹമ്മദ് ഹനാൻ (മൂന്ന്), നാലുമാസം പ്രായമുള്ള കുട്ടി, മൂസയുടെ ഉമ്മ കദീജ (50), സ്കൂട്ട൪ യാത്രക്കാരനായ ബത്തേരി തടത്തിൽക്കണ്ടി അബ്ദുൽ ജമാൽ (54) എന്നിവ൪ക്കാണ് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ അബ്ദുൽ ജമാലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവ൪ ബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ദേശീയപാത 212ൽ ബത്തേരിക്കടുത്ത മാനിക്കുനി ഇറക്കത്തിൽ ഞായറാഴ്ച ഒന്നരയോടെയാണ് അപകടം.
 കോഴിക്കോട് ഭാഗത്തുനിന്ന് അമിതവേഗത്തിൽവന്ന കാ൪ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. മൂന്നു വാഹനങ്ങളും ഭാഗികമായി തക൪ന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.