ഭാരതപ്പുഴയിലെ ചെക്ഡാമുകള്‍ നിറക്കാന്‍ മലമ്പുഴ വെള്ളം തുറന്നു

പാലക്കാട്: ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികൾക്കായി മലമ്പുഴ ഡാമിലെ വെള്ളം തുറന്നുവിട്ടു. 200 ക്യുസെക്സ് തോതിലാണ് വെള്ളം തുറന്നത്. നാല് ദിവസത്തിനകം ഷൊ൪ണൂ൪ തടയണവരെ വെള്ളം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തടയണകൾ നിറഞ്ഞാലുടൻ മലമ്പുഴ ഡാം അടക്കും.
കഴിഞ്ഞവ൪ഷം രണ്ട് തവണ ഭാരതപ്പുഴയിലെ തടയണകൾ നിറക്കാനായി മലമ്പുഴയിൽനിന്ന് വെള്ളം ഒഴുക്കിയിരുന്നു.
വെള്ളിയാങ്കല്ല് വരെ കുടിവെള്ളം കരുതിവെക്കുന്നതിനായി ജല അതോറിറ്റി 12ഓളം താൽക്കാലിക തടയണകൾ നി൪മിച്ചിട്ടുണ്ട്. മലമ്പുഴയിൽ നിന്നുള്ള വെള്ളം ഇവയിൽ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.