ചൂടില്‍ പൊരിയുന്ന ജനത്തിന് ജല അതോറിറ്റിയുടെ ഇരുട്ടടി

പാലക്കാട്: കൊടുംചൂടിൽ പൊരിയുന്ന ജനത്തിന് കുടിവെള്ളം മുടക്കിയുള്ള ജല അതോറിറ്റിയുടെ അറ്റകുറ്റപ്പണി പീഡനവും. മലമ്പുഴ കുടിവെള്ള വിതരണ പദ്ധതി പ്ളാൻറ് ശുചീകരണത്തിൻെറ പേരിലാണ് ശനിയാഴ്ച പൂ൪ണമായി കുടിവെള്ളം വിതരണം നി൪ത്തിവെക്കുന്നത്. കഴിഞ്ഞ മാസാദ്യം പ്ളാൻറ് ശുചീകരണത്തിൻെറ പേരിലും പൈപ്പ് ലൈൻ മാറ്റുന്നതിൻെറ പേരിലും ജല അതോറിറ്റി മൂന്ന് ദിവസം കുടിവെള്ളം വിതരണം നി൪ത്തിവെച്ചിരുന്നു. വ്യാഴാഴ്ച ഭാഗികമായി ജലവിതരണം തടസ്സപ്പെട്ടു.
വെള്ളിയാഴ്ചയും കുടിവെള്ള വിതരണം തടസ്സപ്പെടും. ശനിയാഴ്ച പാലക്കാട്  നഗരസഭ, മലമ്പുഴ, അകത്തത്തേറ, പിരായിരി, മരുതറോഡ്, പുതുപ്പരിയാരം പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ള വിതരണം പൂ൪ണമായി നി൪ത്തിവെക്കുമെന്നാണ് അധികൃത൪ അറിയിച്ചത്. 23ന് വൈകീട്ട് മാത്രമേ ജലവിതരണം സാധാരണ നിലയിലാവുകയുള്ളൂ.
മുൻകൂട്ടി വെള്ളം ശേഖരിച്ച് വെക്കണമെന്നാണ് നി൪ദേശം. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുക. കടുത്ത വേനലിൽ കിണറുകളും കുളങ്ങളും പുഴകളുമൊക്കെ വറ്റി തുടങ്ങിയ അവസ്ഥയിൽ കുടിവെള്ള വിതരണം കൂടി നി൪ത്തി വെക്കുന്നതോടെ ജനങ്ങൾക്ക് വളരെയേറെ ക്ളേശിക്കേണ്ടി വരും. മഴക്കാലത്തിന് മുമ്പ് പ്ളാൻറിൻെറ ശുചീകരണവും പ്രത്യേക വൈദ്യുതി ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികളും നടക്കുന്നതിനാലാണ് കുടിവെള്ള വിതരണം നി൪ത്തിവെക്കുന്നതെന്ന് ജല അതോറിറ്റി അധികൃത൪ വിശദീകരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.