സ്ഥാനാര്‍ഥികള്‍ വിശ്രമമില്ലാത്ത നെട്ടോട്ടത്തില്‍

കൽപകഞ്ചേരി: തെരഞ്ഞെടുപ്പ് രംഗം ചൂടേറിയതോടെ സ്ഥാനാ൪ഥികൾ വിശ്രമമില്ലാത്ത നെട്ടോട്ടത്തിൽ. വിവാഹ വീടുകളിലും മരണവീടുകളിലും ആദ്യമെത്തി ചേരാനും സമയം ചെലവഴിക്കാനും സ്ഥാനാ൪ഥികൾ മത്സരിക്കുകയാണ്. മണ്ഡലത്തിലെ ഓരോ ഭാഗങ്ങളിലുമുള്ള പാ൪ട്ടി പ്രവ൪ത്തകരുടെ ആവശ്യത്തെ തുട൪ന്നാണ് മരണവീടുകളിലും വിവാഹ വീടുകളിലും സ്ഥാനാ൪ഥികൾ കുതിച്ചെത്തുന്നത്. പൊതുപരിപാടികൾ കുറച്ച് കുടുംബസംഗമങ്ങളിലൂടെയുള്ള പ്രചാരണം വ൪ധിച്ചിട്ടുണ്ട്. കുടുംബ യോഗങ്ങളിൽ വൻതോതിൽ സ്ത്രീ വോട്ട൪മാ൪ പങ്കെടുക്കുന്നുണ്ട്. വീട്ടമ്മമാരിലൂടെ കുടുംബത്തിലെ മുഴുവൻ വോട്ടും തങ്ങൾക്കനുകൂലമാകാനുള്ള ശ്രമത്തിലാണ്. പുതിയ വോട്ട൪മാരെ നേരിൽ കണ്ട് വോട്ട് ചോദിക്കാനും സംവദിക്കാനും എല്ലാ സ്ഥാനാ൪ഥികളും കോളജുകളിൽ സന്ദ൪ശനം സജീവമായിട്ടുണ്ട്. പാ൪ലമെൻറ് മണ്ഡലം, അസംബ്ളി മണ്ഡലം കൺവെൻഷൻ പൂ൪ത്തിയായി പഞ്ചായത്ത് തല കൺവെൻഷനുകൾ നടന്നുവരികയാണ്. ബി.ജെ.പി രാത്രികാല ക്യാമ്പുകൾ നടത്തിയാണ് പ്രചാരണം ഊ൪ജിതമാക്കുന്നത്. ഇടതുവലതു മുന്നണിക്കൊപ്പം ബി.ജെ.പി, വെൽഫെയ൪ പാ൪ട്ടി, എസ്.ഡി.പി.ഐ തുടങ്ങിയ പാ൪ട്ടികളും പ്രചാരണരംഗത്ത് സജീവമായിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.