ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളായ വി.പി. ഹംസ, സുമ മുരളീധരൻ, ഇന്ദിര ചന്ദ്രൻ എന്നിവ൪ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നു. രാജിക്കുള്ള സാങ്കേതികാനുമതി ആവശ്യപ്പെട്ട് മൂന്ന് അംഗങ്ങളും ഡി.സി.സി പ്രസിഡൻറിന് ചൊവ്വാഴ്ച കത്തു നൽകിയിട്ടുണ്ട്. പാ൪ട്ടിതലത്തിൽനിന്നുള്ള വാഗ്ദാനങ്ങൾ ലംഘിക്കുന്നതരത്തിലുള്ള പ്രവൃത്തികളിലും അവഗണനയിലും പാ൪ട്ടി നേതൃത്വത്തിൻെറ വഞ്ചനാപരമായ നടപടികളിലും പ്രതിഷേധിച്ചാണ് രാജിക്കൊരുങ്ങുന്നത്.
യു.ഡി.എഫ് സംവിധാനത്തിൽ ഭരണം നടത്തുന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽനിന്ന് ഈ അംഗങ്ങൾ വിട്ടുനിൽക്കുകയും യു.ഡി.എഫിൻെറ പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. തുട൪ന്ന് മൂന്ന് അംഗങ്ങളുടെയും കോൺഗ്രസ് അംഗത്വം നഷ്ടപ്പെട്ടിരുന്നു.
തുട൪ന്ന് വന്ന വൈസ് പ്രസിഡൻറ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മൂന്ന് അംഗങ്ങളും പാ൪ട്ടിയോട് സഹകരിച്ചു. മൂന്ന് അംഗങ്ങളെയും പാ൪ട്ടിയിൽ തിരിച്ചെടുക്കാമെന്നും ആദ്യ പ്രസിഡൻറായിരുന്ന ഇന്ദിര ചന്ദ്രനെ തുട൪ന്നും പഞ്ചായത്ത് പ്രസിഡൻറാക്കാമെന്നും ജില്ലാ കോൺഗ്രസ് പ്രസിഡൻറും സെക്രട്ടറിയും പങ്കെടുത്ത ച൪ച്ചയിൽ ഉറപ്പുനൽകിയിരുന്നെന്ന് ഈ അംഗങ്ങൾ പറയുന്നു. ഈ വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ രാജിക്കൊരുങ്ങുന്നത്. ആദ്യ അവിശ്വാസ പ്രമേയത്തിൽ മൂന്ന് കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതിനാൽ എൽ.ഡി.എഫിൻെറ ബിജി സുരേഷാണ് പ്രസിഡൻറായി ഇപ്പോൾ തുടരുന്നത്. അതേസമയം, ബുധനാഴ്ച വൈകീട്ട് ഒരുവിഭാഗം കോൺഗ്രസ് പ്രവ൪ത്തക൪ യോഗം ചേരും. അംഗങ്ങളുടെ രാജിയെക്കുറിച്ചും മറ്റും ച൪ച്ച ചെയ്യുമെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.