പനത്തടി പഞ്ചായത്ത് ഓഫിസ് ഉപരോധം ഇന്ന്

രാജപുരം: ആദിവാസി കോളനികളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി അനുവദിച്ച തുക വകമാറ്റി ചെലവഴിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ആദിവാസി കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പനത്തടി പഞ്ചായത്ത് ഓഫിസ് ഉപരോധിക്കും. പരപ്പ ബ്ളോക് പഞ്ചായത്തിലെ പട്ടികവ൪ഗ കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ച മൂന്നുകോടി രൂപ റോഡിനും പാലത്തിനും നീക്കിവെച്ചെന്നാണ് ആരോപണം.
പഞ്ചായത്തിലെ മിക്ക കോളനികളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. 50ഓളം ആദിവാസി കുടുംബങ്ങളുടെ വീടുകൾ വാസയോഗ്യമല്ലാത്തതുമാണ്. പണി പൂ൪ത്തിയാകാത്ത 30ഓളം വീടുകളുണ്ട്. തുക വകമാറ്റിയത് പ്രതിഷേധാ൪ഹമാണെന്ന് കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി. ആദിവാസികൾക്ക് വാഗ്ദാനം മാത്രം നൽകി ആദിവാസി വികസന ഫണ്ട് വകമാറ്റി ചെലവഴിക്കുന്ന പഞ്ചായത്ത് ഭരണ, പ്രതിപക്ഷാംഗങ്ങളുടെ നീക്കം അനുവദിക്കില്ലെന്നും ഉപരോധം എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടറി ടി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്നും ആദിവാസി കോഓഡിനേഷൻ കമ്മിറ്റി ജില്ലാ ചെയ൪മാൻ ശങ്കരൻ, ജില്ലാ കമ്മിറ്റി അംഗം കെ.വി. കൃഷ്ണൻ, ആദിവാസി കോഓഡിനേഷൻ പനത്തടി പഞ്ചായത്ത് പ്രസിഡൻറ് കെ.എൻ. സന്തോഷ്, വി.വി. വിനുശങ്ക൪, എ.എസ്. കൃഷ്ണൻ എന്നിവ൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.