ബംഗാളി പെണ്‍കുട്ടിക്ക് പീഡനം: കേസ് ഒന്നിലേക്ക് മാറ്റി

തലശ്ശേരി: ബംഗാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിസ്താരം ഏപ്രിൽ ഒന്നിലേക്ക് മാറ്റി. ജില്ലാ സെഷൻസ് കോടതിയിലാണ് കേസ്. 2011 ഡിസംബ൪ 24ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാമുകനെ അന്വേഷിച്ച് സഹോദരീ ഭ൪ത്താവ്, കാമുകൻെറ സുഹൃത്ത് എന്നിവരോടൊപ്പം വീരാജ്പേട്ടയിലെത്തി തിരിച്ചുവരുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായത്. വീരാജ്പേട്ടക്കടുത്ത പെരുമ്പാടി ചെക് പോസ്റ്റിൽനിന്ന് മൂവരും ഇരിട്ടിയിലേക്ക് വരാൻ ലോറി കയറി. ലോറിയിലുണ്ടായിരുന്ന പ്രതികൾ പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്നവരെ അടിച്ചുവീഴ്ത്തിയ ശേഷം വയത്തൂ൪ പുഴക്കരയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.