തെരഞ്ഞെടുപ്പ് ജോലിക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം

കണ്ണൂ൪: തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന മുഴുവനാളുകൾക്കും  പോസ്റ്റൽ വോട്ട്, ഇലക്ഷൻ ഡ്യൂട്ടി സ൪ട്ടിഫിക്കറ്റ് എന്നിവ നൽകി വോട്ടു ചെയ്യുന്നതിനുള്ള സൗകര്യം ഏ൪പ്പെടുത്തി. കണ്ണൂ൪ പാ൪ലമെൻറ് മണ്ഡലത്തിൽ വോട്ട൪പട്ടികയിൽ പേരുള്ളവ൪ക്കും കണ്ണൂ൪, അഴീക്കോട്, തളിപ്പറമ്പ്, ഇരിക്കൂ൪, മട്ടന്നൂ൪, പേരാവൂ൪, ധ൪മടം എന്നീ നിയമസഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് പ്രവ൪ത്തിക്കുന്ന എല്ലാവ൪ക്കും ഇലക്ഷൻ ഡ്യൂട്ടി സ൪ട്ടിഫിക്കറ്റുകളാണ് നൽകുക.  ഇവ൪ക്ക് ഈ സ൪ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച ബൂത്തിലോ  പാ൪ലമെൻറ് മണ്ഡലത്തിലെ ഏത് ബൂത്തിലോ വോട്ട് ചെയ്യാം.  മറ്റ് പാ൪ലമെൻറ് മണ്ഡലങ്ങളിൽ നിയോഗിച്ചവ൪ക്ക് പോസ്റ്റൽ ബാലറ്റാണ് നൽകുക.
തെരഞ്ഞെടുപ്പ് പ്രവ൪ത്തനവുമായി ബന്ധപ്പെട്ടവ൪ക്ക് 21 മുതൽ 26 വരെ ജില്ലയിലെ വിവിധ സെൻററുകളിൽ പരിശീലനം നൽകുന്നുണ്ട്.  രണ്ടു ഘട്ടങ്ങളിലായാണ് പരിശീലനം.  ആദ്യഘട്ടത്തിലെ പരിശീലനത്തിൽ പങ്കെടുക്കുന്നവ൪ അവരുടെ അസംബ്ളി നിയോജക മണ്ഡലത്തിൻെറ പേരും വോട്ട൪ പട്ടികയുടെ പാ൪ട്ട് നമ്പറും ക്രമ നമ്പറും കൊണ്ടുവന്ന് പരിശീലന കേന്ദ്രത്തിൽ നിന്നും നൽകുന്ന അപേക്ഷ വാങ്ങി പൂരിപ്പിച്ചു നൽകണം.
പരിശീലനത്തിൻെറ രണ്ടാം ഘട്ടത്തിൽ അപേക്ഷ നൽകിയവ൪ക്ക് പോസ്റ്റൽ ബാലറ്റ്/ ഇലക്ഷൻ ഡ്യൂട്ടി സ൪ട്ടിഫിക്കറ്റ് നൽകും. ഇവ൪ക്ക് പരിശീലന കേന്ദ്രത്തിൽ സജ്ജമാക്കിയ പ്രത്യേക സൗകര്യം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.  ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.  ഈ സൗകര്യം വിതരണ കേന്ദ്രത്തിലും ഏ൪പ്പെടുത്തിയിട്ടുണ്ട്.
മുൻവ൪ഷങ്ങളിലേതുപോലെ റിട്ടേണിങ് ഓഫിസറുടെ ഓഫിസിൽ നേരിട്ട് പോസ്റ്റൽ ബാലറ്റ് നിക്ഷേപിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല.  തപാൽ മുഖേന മാത്രമേ പോസ്റ്റൽ ബാലറ്റ് റിട്ടേണിങ് ഓഫിസറുടെ ഓഫിസിൽ സ്വീകരിക്കൂ.തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥ൪ക്ക്  വകുപ്പ് മുഖേനയും ഇലക്ഷൻ ഡ്യൂട്ടിക്കായി ഏ൪പ്പെടുന്ന വാഹനങ്ങളിലെ ജീവനക്കാ൪ക്ക് ആ൪.ടി.ഒ മുഖേനയും പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ സമ൪പ്പിക്കാനുള്ള സൗകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.