മാനന്തവാടി: തവിഞ്ഞാൽ, എടവക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുളത്താട-ഒരപ്പ് റോഡ് ടാ൪ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് പോരൂ൪ റെസിഡൻഷ്യൽ അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.
ഒരു കി.മീ. പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. കാൽനടപോലും ദുഷ്കരമാണ്.
പോരൂ൪ ഉതിരമാരുതൻ ക്ഷേത്രത്തിലേക്ക് നിരവധി പേരാണ് വാഹനങ്ങളുമായി എത്തുന്നത്.
റോഡ് നന്നാക്കിയില്ലെങ്കിൽ വോട്ട് ബഹിഷ്കരിക്കുന്നതുൾപ്പെടെ സമരപരിപാടികൾ നടത്താനാണ് തീരുമാനം. പ്രസിഡൻറ് എ. നാരായണൻ നായ൪ അധ്യക്ഷത വഹിച്ചു.
എൻ. കുമാരൻ, അഡ്വ. കെ.ടി. വിനോദ്കുമാ൪, കെ.എം. പവിത്രൻ, പി. രാമനുണ്ണി കുറുപ്പ്, ഇ.ടി. മിഖായേൽ, എൻ. ശങ്കരൻ, വി. ജയരാജൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.