തരിശുഭൂമിയില്‍ നൂറുമേനിയുമായി വിളവെടുപ്പ് ഉത്സവം

കോഴഞ്ചേരി: നീ൪വിളാകം പുഞ്ചയിൽ 10 വ൪ഷമായി തരിശു കിടന്ന ആറേക്ക൪ പാടത്ത് വീണ്ടും വിളവെടുപ്പിൻെറ ഉത്സവം. കൃഷിവകുപ്പിൻെറ നെൽകൃഷി വികസന പദ്ധതിയുടെ സഹായത്തോടെ കോയിപ്പറമ്പത്ത് മോടിയിൽ കെ.വി. ജോണും കുടുംബവുമാണ് തരിശു പാടത്ത് വിത്ത് വിതച്ചത്. ജ്യോതി ഇനത്തിൽപ്പെട്ട വിത്താണ് വിതച്ചത്.
ഞാറു നടുന്നതിനും കളകൾ നീക്കുന്നതിനും കുടുംബാംഗങ്ങൾ തന്നെയാണ് അധ്വാനിച്ചത്. വിദേശത്ത് മെയിൽ നഴ്സായി ജോലി ചെയ്യുന്ന മക്കളായ ജോജി കെ. ജോൺ, ജോബി കെ. ജോൺ നഴ്സിങ് അധ്യാപകനായ  ജിജി കെ. ജോൺ ഭാര്യ ആശ എന്നിവരും നെൽകൃഷിയിലും വിളവെടുപ്പിലും സജീവമായിരുന്നു.
ഞാറു മുളപ്പിച്ച് നടുന്ന രീതിക്ക് പകരം വിത്തെറിഞ്ഞ് വിതക്കുന്ന രീതിയാണ് കൃഷിക്ക് അവലംബിച്ചത്.
ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാൽ വിളവെടുപ്പ് മുതൽ കൊയ്ത്ത് വരെയും കാര്യമായ തടസ്സമൊന്നും ഉണ്ടായില്ല.
മുൻ വ൪ഷങ്ങളിൽ ലിഫ്റ്റ് ഇറിഗേഷൻ കനാലിൽ വെള്ളം എത്തിക്കാതിരുന്നത് മൂലം ഈ പാടശേഖരത്ത് കൃഷി ഏറെ ക്ളേശകരമായിരുന്നു.
തൊഴിലാളി ക്ഷാമവും ജലക്ഷാമവുമാണ് മിക്ക പാടത്തും കൃഷി അന്യമാക്കിയത്. നൂറുകണക്കിന് ഏക്ക൪ സ്ഥലമാണ് നീ൪വിളാകം പുഞ്ചയിൽ ഇപ്പോഴും തരിശുകിടക്കുന്നത്. ജലക്ഷാമം പരിഹരിക്കാൻ നടപടിയെടുത്താൽ തന്നെ മിക്കപാടത്തും കൃഷി തിരികെ കൊണ്ടുവരാൻ കഴിയുമെന്നാണ് ക൪ഷക൪ പറയുന്നത്.
കൊയ്ത്തുയന്ത്രത്തിൻെറ സഹായത്തോടെ തിങ്കൾ മുതൽ നെല്ല് കൊയ്യാൻ ആരംഭിച്ചു.
ഇവരുടെ നേതൃത്വത്തിൽ ഒരേക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. ഇതു കൂടാതെ സൂക്ഷ്മ ധാതുലവണങ്ങൾ ഉപയോഗിച്ചുള്ള കൃഷി നടത്തുന്നതിനായി കൃഷിവകുപ്പ് ഉപയോഗപ്പെടുത്തുന്ന പരിശീലനത്തോട്ടവും ഇവരുടെ കൃഷിയിടത്തിൻെറ ഭാഗമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.