ട്വന്‍റി20 : ശ്രീലങ്കയോട് ഇന്ത്യക്ക് അഞ്ചു റണ്‍സ് തോല്‍വി

ധാക്ക: ട്വൻറി20യിൽ കിരീടം തേടി ബംഗ്ളാദേശിലത്തെിയ ഇന്ത്യക്ക് ആദ്യ സന്നാഹ മത്സരത്തിൽത്തന്നെ തോൽവി. ഏഷ്യാകപ്പ് ജേതാക്കളായ ശ്രീലങ്കയാണ് ഇന്ത്യയെ അഞ്ച് റൺസിന് കീഴടക്കിയത്. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക ആറുവിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 148 റൺസിന് പുറത്തായി.
ക്യാപ്റ്റൻ ധോണിയുടെ തിരിച്ചുവരവുകൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ നായകൻ ബാറ്റിങ്ങിനിറങ്ങാതിരുന്നത് ഇന്ത്യക്ക് വിനയായി. ബാറ്റിലും ബൗളിലും എല്ലാവ൪ക്കും അവസരം നൽകിയായിരുന്നു ഇന്ത്യ കളിച്ചത്.
ടോസ് ഭാഗ്യം ധോണിക്കൊപ്പം നിന്നപ്പോൾ എതിരാളികൾക്ക് ആദ്യ ബാറ്റിങ്ങിനിറങ്ങാനായി നിയോഗം. തിലകരത്ന ദിൽഷൻ (9) എളുപ്പം മടങ്ങിയപ്പോൾ കുശാൽ പെരേരയും (21), മഹേല ജയവ൪ധനെയും (30) ചേ൪ന്നാണ് ലങ്കക്കാരെ മുന്നോട്ട് നയിച്ചത്. മധ്യനിരയിൽ ദിനേശ് ചണ്ഡിമലും (29) തിളങ്ങി. തിസാര പെരേര (18), നുവാൻ കുലശേഖര (21) എന്നിവ൪ പുറത്താകാതെ അവസാന ഓവറുകൾ അടിച്ചുകൂട്ടിയാണ് ലങ്കൻ സ്കോ൪ ഉയ൪ത്തിയത്. ആ൪. അശ്വിൻ മൂന്നു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ നിരയിൽ സുരേഷ് റെയ്നയും (41), യുവരാജ് സിങ്ങും (33) ചേ൪ന്ന് നടത്തിയ ചെറുത്തുനിൽപ് ഇന്ത്യയെ രക്ഷപ്പെടുത്തിയില്ല.

പാകിസ്താന് ജയം
സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ പാകിസ്താന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തപ്പോൾ പാകിസ്താൻ മറുപടി ബാറ്റിങ്ങിൽ ഒരു പന്തും ആറു വിക്കറ്റും ശേഷിക്കെ ജയം കണ്ടു. പാകിസ്താനുവേണ്ടി കമ്രാൻ അക്മലും (52) ക്യാപ്റ്റൻ മുഹമ്മദ് ഹഫീസും (55)  നന്നായി ബാറ്റുവീശി.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.