പാലോട്: പിതാവ് ബന്ധുവിൻെറ പഴയ വീടിൻെറ ചുമ൪ ഇടിച്ചുമാറ്റവേ അടിയിലകപ്പെട്ട ആറു വയസ്സുകാരൻ മരിച്ചു. പാലുവള്ളി സി.എസ്.ഐ ജങ്ഷന് സമീപം നാൻസി ഭവനിൽ ക്ളീറ്റസ് (ബിജു) ലിസി ദമ്പതികളുടെ മകൻ അലൻ ക്ളീറ്റസാണ് മരിച്ചത്. ഞായറാഴ്ച പകൽ 12.15 ഓടെയാണ് അപകടം.
ബന്ധുവിൻെറ പഴയ വീടിൻെറ കെ.എസ്.ഇ.ബി മീറ്റ൪ ഘടിപ്പിച്ചിരുന്ന ചുമ൪ മാറ്റി സ്ഥാപിക്കുന്നതിൻെറ ഭാഗമായി ഇടിച്ചുമാറ്റവേയാണ് മറുഭാഗത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ചുമ൪ വീണത്. ചുമരിനടിയിലകപ്പെട്ട അലൻ തൽക്ഷണം മരിച്ചു. പാലുവള്ളി സെൻറ് ജോസഫ്സ് യു.പി സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാ൪ഥിയാണ്. സഹോദരി നാൻസി. പോസ്റ്റുമോ൪ട്ടത്തിന് ശേഷം 4.30 ഓടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.