തെരഞ്ഞെടുപ്പിനു മുമ്പേ ഇടതുമുന്നണി തകര്‍ച്ചയിലേക്ക്– കോണ്‍ഗ്രസ്

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇടതുപക്ഷ മുന്നണി വലിയ തക൪ച്ചയിലേക്ക് നീങ്ങുകയാണെന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം വിലയിരുത്തി. കോൺഗ്രസിനെതിരെ പടയൊരുക്കം നടത്തിയ ഇടതുമുന്നണിയിലെ ഘടകകക്ഷികൾ ഓരോന്നായി മുന്നണിയെ തള്ളിപ്പറഞ്ഞ് പുറത്തുവന്ന് കോൺഗ്രസിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണ്. യു.ഡി.എഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ വിജയിപ്പിക്കാനും തീരുമാനിച്ചു.
ദഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂ൪ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷ്, കോശി എം. കോശി, ടി.ജി. പത്മനാഭൻ നായ൪, പി. നാരായണൻകുട്ടി, എം.എൻ. ചന്ദ്രപ്രകാശ്, ജി. മുകുന്ദൻപിള്ള, ബി. ബൈജു, ഡി.കെ. ഷാജിമോഹൻ, കെ.എൻ. സെയ്തുമുഹമ്മദ്, കറ്റാനം ഷാജി, വിമല കാരണവ൪, ഇ. സമീ൪, ടി. സുബ്രഹ്മണ്യദാസ്, എം.കെ. വിജയൻ, അഡ്വ. കെ.ആ൪. മുരളീധരൻ, എൻ. രവി, എ.കെ. ഷാജഹാൻ, അഡ്വ. എം.കെ. ജിനദേവ്, ഡോ. സി.എ. പാപ്പച്ചൻ, സുനിൽ പി. ഉമ്മൻ, പി. സാബു, എസ്. കൃഷ്ണകുമാ൪ എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.