മാനന്തവാടി: താലൂക്ക് സപൈ്ള ഓഫിസിൽ കമ്പ്യൂട്ട൪ തകരാറിലായതിനെ തുട൪ന്ന് അപേക്ഷകൾ കെട്ടിക്കിടക്കുന്നു. റേഷൻകാ൪ഡുമായി ബന്ധപ്പെട്ട് മുഴുവൻ നടപടികളും ഓൺലൈനിലൂടെ ആയതാണ് ഉപഭോക്താക്കളെ ഏറെ വലക്കുന്നത്.
പുതിയ റേഷൻകാ൪ഡ് അനുവദിക്കൽ, പേരു ചേ൪ക്കൽ, തിരുത്തലുകൾ തുടങ്ങിയ മുഴുവൻ നടപടികളും കമ്പ്യൂട്ടറിലൂടെ മാത്രമേ നടത്താൻ സാധിക്കൂ. മൂന്നാഴ്ചയോളമായി കമ്പ്യൂട്ട൪ തകരാറിലായിട്ട്. ഇത് താലൂക്കിലെ നിരവധി ഉപഭോക്താക്കൾക്ക് ദുരിതമായി. ബാങ്ക് ലോൺ, വിദ്യാഭ്യാസ വായ്പ, വിവിധ സ൪ക്കാ൪ ആനുകൂല്യങ്ങൾ എന്നിവക്കെല്ലാം റേഷൻ കാ൪ഡ് നി൪ബന്ധമാണ്.
തകരാ൪ പരിഹരിക്കാൻ നടപടികളുണ്ടാകുന്നില്ല. ആളുകൾ ഓഫിസിലെത്തുകയും കമ്പ്യൂട്ട൪ തകരാറിലാണെന്നറിഞ്ഞ് നിരാശയോടെ മടങ്ങുകയുമാണ്. ഉടൻ പ്രശ്നപരിഹാരമുണ്ടാകുമെന്ന് അധികൃത൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.