വടകര: മുഖ്യ രാഷ്ട്രീയ പാ൪ട്ടികളുടെ സീറ്റ് ച൪ച്ചകൾ പുരോഗമിക്കുകയാണെങ്കിലും പാ൪ട്ടികൾ തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി. യു.ഡി.എഫ് വടകര പാ൪ലമെൻറ് മണ്ഡലം കൺവെൻഷൻ 16ന് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ നടത്താൻ മുന്നണി പാ൪ലമെൻറ് മണ്ഡലം നേതൃയോഗം തീരുമാനിച്ചു.പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല, എം.പി. വീരേന്ദ്ര കുമാ൪ എന്നിവ൪ പങ്കെടുക്കും. നിയോജക മണ്ഡലം കൺവെൻഷനുകൾ 17, 18 തീയതികളിലും പഞ്ചായത്ത് തലം 19,20 തീയതികളിലും നടക്കും. ജില്ലാ ചെയ൪മാൻ അഡ്വ.പി.ശങ്കരൻ അധ്യക്ഷത വഹിച്ചു.
കേന്ദ്രആഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ.കെ. ബാവ, കെ.സി. അബു, കെ.എം.സൂപ്പി, എം.എ. റസാഖ് മാസ്റ്റ൪, പാറക്കൽ അബ്ദുല്ല, മനയത്ത് ചന്ദ്രൻ, വി.കെ. കുഞ്ഞിരാമൻ, ഫിലിപ്പ് കണ്ടത്തിൽ, വി.എ. നാരായണൻ, പ്രദീപ് ചോമ്പാല, വടയക്കണ്ടി നാരായണൻ, അഡ്വ. ഐ. മൂസ, ചൂരായി ചന്ദ്രൻ, കെ. പ്രവീൺ കുമാ൪, മനോജ് ആവള എന്നിവ൪ സംസാരിച്ചു. വടകര പാ൪ലമെൻറ് മണ്ഡലം ബി.ജെ.പി സ്ഥാനാ൪ഥി വി.കെ. സജീവൻ മണ്ഡലത്തിലെ മുതി൪ന്ന നേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങി. ബുധനാഴ്ച മുതി൪ന്ന ബി.ജെ.പി നേതാവ് ചുള്ളിയിൽ നാരായണനെ സന്ദ൪ശിച്ച് തെരഞ്ഞെടുപ്പ്് കാര്യങ്ങൾ ച൪ച്ച ചെയ്തു.
സി.പി.ഐ(എം.എൽ) തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സഹകരണ ആശുപത്രിക്ക് സമീപം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയ൪മാൻ എടച്ചേരി ദാസൻ ഉദ്ഘാടനം ചെയ്തു.
കൺവീന൪ അഖിൽ കുമാ൪ അധ്യക്ഷത വഹിച്ചു. എം.പി. കുഞ്ഞിക്കണാരൻ,ശ്രീജിത്ത് ഒഞ്ചിയം, വി.എ. ബാലകൃഷ്ണൻ, അരുൺ ഒഞ്ചിയം എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.