റയലും ക്രിസ്റ്റ്യാനോയും ഒന്നാം നമ്പര്‍

മഡ്രിഡ്: ബാഴ്സലോണ തോൽവിയോടെ  ബാക്ഫൂട്ടിലായ അവസരം മുതലാക്കി സ്പെയിനിൽ റയൽ മഡ്രിഡ് ടോപ്ഗിയറിൽ. ഗോളടിച്ചും അടിപ്പിച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോ കളംവാണ മത്സരത്തിൽ ലെവാൻെറയ 3-0ന് വിരട്ടി റയൽ മൂന്ന് പോയൻറ് ലീഡിൽ ഒന്നാം നമ്പറിൽ. സെൽറ്റക്കെതിരെ ജയിച്ച (2-0) അത്ലറ്റികോ മഡ്രിഡ് രണ്ടാം സ്ഥാനത്തത്തെിയപ്പോൾ ചാമ്പ്യന്മാരായ ബാഴ്സലോണ മൂന്നാമതായി. കളിയുടെ 11ാം മിനിറ്റിൽ ഡി മരിയയുടെ കോ൪ണ൪ കിക്കിൽനിന്ന് തക൪പ്പൻ ഹെഡറിലൂടെ ക്രിസ്റ്റ്യാനോ ആദ്യം വലകുലുക്കി. 49ാം മിനിറ്റിൽ മാഴ്സെലോയുടെ അക്കൗണ്ടിൽ വരവുവെച്ച ഗോളിനു പിന്നിലും ക്രിസ്റ്റ്യാനോയുടെ ബൂട്ടുകൾ തന്നെയാണ് തിളങ്ങിയത്. 81ാം മിനിറ്റിൽ നികോസ് കരാബെലസിൻെറ സെൽഫ് ഗോളോടെ റയലിൻെറ സ്കോ൪ബോ൪ഡ് പൂ൪ത്തിയായി.
സീസണിൽ റയലിൻെറ 21ാം ജയമാണിത്. 27 കളിയിൽ 67 പോയൻറുമായി റയൽ ഒന്നാം സ്ഥാനത്ത് മുന്നേറുമ്പോൾ അത്ലറ്റികോക്ക് 64ഉം, ബാഴ്സലോണക്ക് 63ഉം പോയൻറാണുള്ളത്.
അവസാന മത്സരത്തിൽ വയ്യാഡോളിഡിനോട് തോൽവി വഴങ്ങിയാണ് ബാഴ്സക്ക് തിരിച്ചടിയായത്.
ഡേവിഡ് വിയ്യയുടെ ഇരട്ടഗോളിലാണ് അത്ലറ്റികോ സെൽറ്റയെ വീഴ്ത്തിയത്. ഗ്രനഡ 2-0ന് വിയ്യാറയലിനെയും എസ്പാന്യോൾ 3-1ന് എൽകെയെയും വീഴ്ത്തി.

 

വരുമാനം 1249 കോടി രൂപ;കോടീശ്വരൻ ക്രിസ്റ്റ്യാനോ
ലണ്ടൻ: ക്രിസ്റ്റ്യാനോക്കു മുന്നിൽ ലയണൽ മെസ്സിക്ക് വീണ്ടും തോൽവി. ലോകഫുട്ബാള൪ പട്ടത്തിനുള്ള പോരാട്ടത്തിൽ മെസ്സിയെ വീഴ്ത്തിയ ക്രിസ്റ്റ്യാനോ  ഇക്കുറി വരുമാനക്കണക്കിലും മെസ്സിയെ പിന്നിലാക്കി. ‘ഗോൾ ഡോട് കോം’ പുറത്തുവിട്ട റിപ്പോ൪ട്ടിലാണ് അതിസമ്പന്ന ഫുട്ബാളറായി റയൽ മഡ്രിഡിൻെറ പോ൪ചുഗൽ താരം ഒന്നമനായത്. 148 ദശലക്ഷം യൂറോ (1249കോടി രൂപ) ക്രിസ്റ്റ്യാനോയുടെ സമ്പത്ത്. കളിക്കാരുടെ ശമ്പള, പരസ്യ വരുമാനം വിശകലനം ചെയ്തുകൊണ്ടാണ് സമ്പന്നതാരത്തെ കണ്ടത്തെിയത്. സീസണിൽ റയലുമായുള്ള കരാ൪ പുതുക്കിയതും ലോകഫുട്ബാള൪ പട്ടം നേടിയതോടെ പരസ്യവരുമാനം വ൪ധിച്ചതുമാണ് ക്രിസ്റ്റ്യാനോയെ സമ്പന്നനാക്കിയത്. കഴിഞ്ഞ വ൪ഷം ഇംഗ്ളണ്ടിൻെറ ഡേവിഡ് ബെക്കാമായിരുന്നു അതിസമ്പന്ന ഫുട്ബാള൪.
ടോപ് ടെൻ (തുക ദശലക്ഷം യൂറോയിൽ)
1ക്രിസ്റ്റ്യാനോ റൊണാൾഡോ (148മി.യൂറോ)
2 ലയണൽ മെസ്സി (146മി.യൂറോ)
3 സാമുവൽ എറ്റു (85മി.യൂറോ)
4 വെയ്ൻ റൂണി (84മി.യൂറോ)
5 കകാ (82മി.യൂറോ)
6 നെയ്മ൪ (80മി.യൂറോ)
7റൊണാൾഡീന്യോ (78മി.യൂറോ)
8 സ്ളാറ്റൻ ഇബ്രഹിമോവിച് (69മി.യൂറോ)
9 ജിയാൻലൂയിജി ബഫുൺ (63മി.യൂറോ)
10 തിയറി ഹെൻറി (57മി.യൂറോ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.