തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരുകിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വ൪ണം പിടികൂടി. ഞായറാഴ്ച രാവിലെ 9.30ന് ദുബായിൽ നിന്നത്തെിയ ഇ.കെ.520നമ്പ൪ എമിറേറ്റ്സ് വിമാനത്തിലെ ടോയ്ലെറ്റിൽ നിന്നാണ് ഒരുകിലോ വരുന്ന സ്വ൪ണക്കട്ടി കസ്റ്റംസ് പ്രിവൻറീവ് വിഭാഗം പിടികൂടിയത്.
രഹസ്യവിവരം ലഭിച്ച കസ്റ്റംസ് വിഭാഗം വിമാനത്തിനുള്ളിൽ കടന്ന് പരിശോധന നടത്തിയപ്പോഴാണ് പൗച്ചിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ടോയ്ലെറ്റിന് സമീപം സ്വ൪ണം കണ്ടത്തെിയത്. ദിവസങ്ങൾക്ക് മുമ്പ് ഇതിന് സമാനമായ രീതിയിൽ ഏഴ് കിലോ സ്വ൪ണം കടത്തിയത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് വിഭാഗം പിടികൂടിയിരുന്നു.
ഇത്തരത്തിൽ സ്വ൪ണം കടത്തുന്നവരെ സഹായിക്കാൻ വിമാനത്താവളത്തിനുള്ളിൽ സഹായികളു ണ്ടെന്നാണ് കസ്റ്റംസിൻെറ പ്രാഥമിക നിഗമനം. റൺവേയിൽ ലാൻഡിക് നടത്തുന്ന വിമാനത്തിൽ നിന്ന് യാത്രക്കാ൪ പുറത്തിറങ്ങിയാൽ വിമാനങ്ങളിൽ പരിശോധനകളില്ല. നേരെ അടുത്ത സ൪വീസിനായി ക്ളീനിങ് പ്രവ൪ത്തനങ്ങൾക്കായി വിമാനം റൺവേയിൽ നിന്ന് മാറ്റാറാണ് പതിവ്.
ഇതിനിടെ വിമാനത്തിനുള്ളിൽ ശുചീകരണം നടത്തുന്നവ൪ സ്വ൪ണം ക്ളീനിങ് വേസുകളുടെ കൂട്ടത്തിൽ പുറത്തുകടത്തുന്നത് പതിവെന്നാണ് വിലയിരുത്തൽ. ഇത്തരക്കാരെ കണ്ടത്തൊനുള്ള രഹസ്യനീക്കത്തിലാണ് കസ്റ്റംസിൻെറ പ്രിവൻറീവ് വിഭാഗം. കസ്റ്റംസ് പ്രിവൻറീവ് വിഭാഗം ഉദ്യോഗസ്ഥരായ സോഫിയാജോയ്, സി.ആ൪. ചിത്ര, ഐ.എൻ. പെരുമാൾ, വാസുദേവൻ നമ്പൂതിരി, സിന്ധു ബാലസുധ, കൃഷ്ണകുമാ൪ എന്നിവരടങ്ങുന്ന സംഘമാണ് സ്വ൪ണം പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.