ബീമാപള്ളിയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ ശ്രമം; പൊലീസത്തെി ഒഴിപ്പിച്ചു

പൂന്തുറ: സ൪ക്കാ൪ ഭൂമി കൈയേറാനുള്ള ശ്രമം പരാതിയെ തുട൪ന്ന് പൊലീസത്തെി ഒഴിപ്പിച്ചു. ബീമാപള്ളി പത്തേക്ക൪ ഗ്രൗണ്ട് സൂനാമി കോളനിക്ക് സമീപത്തെ സ൪ക്കാ൪ ഭൂമിയാണ് ശനിയാഴ്ച അ൪ധരാത്രിയോടെ ഒരു സംഘം കൈയേറാൻ ശ്രമിച്ചത്. കൈയേറ്റക്കാരെ ഒഴിപ്പിച്ചശേഷം സ്ഥലത്ത് പൊലീസ് കാവലേ൪പ്പെടുത്തി.
സൂനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് വീട് നൽകിയശേഷം ബാക്കികിടന്ന സ്ഥലത്താണ് കൈയേറ്റം. ഈ സ്ഥലം കൈയേറാനുള്ള ചിലരുടെ ശ്രമത്തിൻെറ ഭാഗമായി വിവിധ സംഘടനകളുടെ ബോ൪ഡുകൾ സ്ഥാപിച്ച് പരസ്യമായി അവകാശവാദമുന്നയിരിക്കുകയായിരുന്നു. ബോ൪ഡുകൾ എടുത്തുമാറ്റാൻ റവന്യൂ അധികൃത൪ തയാറാകാത്തതിനെ തുട൪ന്ന് ഇതേസ്ഥലത്ത് മാസങ്ങൾക്ക് മുമ്പ് വീണ്ടും കൈയേറ്റശ്രമം നടന്നിരുന്നു. തുട൪ന്ന് റവന്യൂ അധികൃത൪ പൊലീസ് സഹായത്തോടെ കൈയേറ്റക്കാരെ ഒഴിപ്പിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. മുന്നറിയിപ്പുകളെ കാറ്റിൽപറത്തി ഇടവേളക്കുശേഷം കഴിഞ്ഞ ദിവസം രാത്രിയിൽ കൈയേറ്റത്തിന് ശ്രമിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.