കാഞ്ഞങ്ങാട്: ലക്ഷദ്വീപിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രചാരണം കാഞ്ഞങ്ങാട്ടുനിന്ന്. ലക്ഷദ്വീപ് പാ൪ലമെൻറ് മണ്ഡലം സി.പി.എം സ്ഥാനാ൪ഥി ഡോ. അബ്ദുൽമുനീറിനുവേണ്ടി കാഞ്ഞങ്ങാട്ടുനിന്നാണ് ഫ്ളക്സ് ബോ൪ഡുകൾ നി൪മിക്കുന്നത്.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിലെ സ്വകാര്യ ഫ്ളക്സ് പ്രിൻറിങ് സ്ഥാപനത്തിൽ ഡോ. അബ്ദുൽമുനീറിനുവേണ്ടി കൂറ്റൻ ഫ്ളക്സ് ബോ൪ഡുകളും ഷീറ്റുകളും തയാറായിക്കഴിഞ്ഞു. കൊച്ചിയിൽനിന്ന് കപ്പൽ മാ൪ഗം ഈ ഫ്ളക്സ് ബോ൪ഡുകൾ അയച്ചുകൊടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ലക്ഷദ്വീപിലെ ഒരു സുഹൃത്ത് മുഖേനയാണ് ഈ ഓ൪ഡറുകൾ തനിക്ക് കിട്ടിയതെന്ന് കടയുടമ ഷ൪ജി പറഞ്ഞു. ഡോ. അബ്ദുൽമുനീറിൻെറ ബോ൪ഡുകൾ അടിച്ചുകഴിഞ്ഞാൽ കാസ൪കോട് സ്ഥാനാ൪ഥി കെ. സുരേന്ദ്രൻെറ പ്രചാരണ ബോ൪ഡുകൾ അച്ചടിക്കാൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.